Category: Top-10

സംസ്ഥാനത്ത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കായി വാക്സിൻ വിതരണം

സംസ്ഥാനത്ത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്കൂളുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. സ്കൂളുകൾ, റെസിഡന്‍റ്സ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് വാക്സിൻ വിതരണം ചെയ്യുക. ഈ ദിവസങ്ങളിൽ…

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടുത്ത ഏതാനും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ മെയ് 28 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം,…

പിന്നാക്ക വിഭാഗങ്ങൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്

പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ ബാക്ക്‌വേര്‍ഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍ (ബി.എ.എം.സി.ഇ.എഫ്) ഇന്ന് ഭാരത് ബന്ദിൻ ആഹ്വാനം ചെയ്തു. പൊതുഗതാഗതവും കടകളും ബുധനാഴ്ച അടച്ചിടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.…

സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാൻ ഡിജിലോക്കർ ഇനി വാട്ട്‌സ്ആപ്പിലും

സർട്ടിഫിക്കറ്റുകൾ ഇപ്പോൾ വാട്ട്സ്ആപ്പ് വഴി ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയും.  ഡിജിലോക്കർ സേവനത്തിനായി പുതിയ സംവിധാനം ഒരുക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവയിലേക്ക് ഡിജിറ്റൽ ആക്സസ് നൽകുന്ന സംവിധാനമാണ് ഡിജിലോക്കർ. 9013151515 ‘മൈ ഗവ് ഹെൽപ്പ് ഡെസ്ക്’…

വിലക്കയറ്റം; പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ

വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാർ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ സീസണിൽ കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ആറ് വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു തീരുമാനം. ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കയറ്റുമതിയുടെ കാര്യത്തിൽ ബ്രസീലിനു…

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെൽല്ലോ അലേർട്ട്

അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാൽ ജില്ലകളിൽ യെല്ലോ…

അമേരിക്ക നയിക്കുന്ന ഇന്തോ പസഫിക് സാമ്പത്തിക കൂട്ടായ്മയില്‍ ഇന്ത്യയും

ഇന്തോ-പസഫിക് സാമ്പത്തിക സഖ്യത്തിന്റെ ഭാഗമായി ഇന്ത്യയും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശിച്ച 12 അംഗ സഖ്യത്തിന്റെ ഭാഗമാണ് ഇന്ത്യയിപ്പോൾ. ക്വാഡ് നേതൃത്വ യോഗത്തിനു മുന്നോടിയായി, യുഎസ് പ്രസിഡന്റ്, ജാപ്പനീസ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രത്തലവൻമാരുമായുള്ള കൂടിക്കാഴ്ചയിലാണ് നരേന്ദ്ര മോദി കൂട്ടായ്മയില്‍ ചേരുമെന്ന്…

യുജിസി നെറ്റ് 2022; അപേക്ഷാ തീയതി നീട്ടി

ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള യുജിസി യോഗ്യതാ പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്ന തീയതി നീട്ടി. ഇപ്പോൾ മെയ് 30 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകരുടെ എണ്ണം കൂടുതലായതിനാലാണ് തീയതി നീട്ടിയതെന്ന് യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ പറഞ്ഞു.…