Spread the love

ഇന്തോ-പസഫിക് സാമ്പത്തിക സഖ്യത്തിന്റെ ഭാഗമായി ഇന്ത്യയും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശിച്ച 12 അംഗ സഖ്യത്തിന്റെ ഭാഗമാണ് ഇന്ത്യയിപ്പോൾ. ക്വാഡ് നേതൃത്വ യോഗത്തിനു മുന്നോടിയായി, യുഎസ് പ്രസിഡന്റ്, ജാപ്പനീസ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രത്തലവൻമാരുമായുള്ള കൂടിക്കാഴ്ചയിലാണ് നരേന്ദ്ര മോദി കൂട്ടായ്മയില്‍ ചേരുമെന്ന് വ്യക്തമാക്കിയത്. യോഗത്തിൽ 10 രാഷ്ട്രത്തലവൻമാർ പങ്കെടുത്തു.

ഓസ്ട്രേലിയ, ബ്രൂണെ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ൻയൂസിലൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി ചേർന്നാണ് ബൈഡൻ ടോക്കിയോയിൽ ഐ.പി.ഇ.എഫ് ആരംഭിച്ചത്. ഈ രാജ്യങ്ങൾ ലോകത്തിൻറെ ജിഡിപിയുടെ 40 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ഏഷ്യൻ രാജ്യങ്ങളുടെ പങ്കാളിത്തവും മേഖലയിലെ വളർച്ചയും വർദ്ധിപ്പിക്കുന്നതിനൊപ്പം ചൈനയുടെ സാമ്പത്തിക മേൽക്കോയ്മയെ നേരിടുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

“ഈ മേഖലയിൽ അമേരിക്ക ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലാണ് ഇത് (ഐപിഇഎഫ്). യുഎസ് സാമ്പത്തിക നേതൃത്വം പുനഃസ്ഥാപിക്കുന്നതിലും ഇന്തോ-പസഫിക് രാജ്യങ്ങളെ പരിചയപ്പെടുത്തുന്നതിലും ഈ സഖ്യം ഒരു പ്രധാന വഴിത്തിരിവാണ്.

By newsten