Category: Gulf

അഗസ്ത്യനെത്തുന്നു ; പ്രതീക്ഷയോടെ അറബ് നാട്

ശൈത്യകാലത്തിന്‍റെ വരവ് പ്രഖ്യാപിച്ച് അറേബ്യൻ ഉപദ്വീപിൽ അഗസ്ത്യ നക്ഷത്രം ഉദിക്കുന്നു. അറബികൾ സുഹൈൽ എന്ന് വിളിക്കുന്ന അഗസ്ത്യ നക്ഷത്രം ഓഗസ്റ്റ് 24 ന് ഉദിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. സുഹൈൽ അറബികൾക്ക് വെറുമൊരു നക്ഷത്രമല്ല. ചൂടുകൊണ്ട് വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാന്‍ എത്തുന്ന പ്രതീക്ഷയുടെ…

അസ്ഥിരകാലാവസ്ഥ ; യു.എ.ഇ.യിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ.യിൽ അസ്ഥിരമായ കാലാവസ്ഥ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിരാവിലെ മുതൽ ശക്തമായ പൊടിക്കാറ്റാണ് വീശിയടിക്കുന്നത്. വിസിബിലിറ്റി 500 മീറ്ററിൽ താഴെയാണ്. ഇതിനാൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ചൂടിന് ശമനമില്ല. അബുദാബിയിൽ…

അറബ് ലോകത്ത് ഏറ്റവും വലിയ സമ്പന്ന രാജ്യം ഖത്തര്‍

ദോഹ: അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമായി ഖത്തർ. ലോകത്തിൽ നാലാം സ്ഥാനവും. അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാമതെത്തിയതായി ഗ്ലോബൽ ഫിനാൻസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. യു.എ.ഇയാണ് ലോകത്ത് രണ്ടും ഏഴും സ്ഥാനങ്ങളിൽ. ബഹ്റൈൻ, സൗദി…

ഒമാനിൽ പുനരധിവാസ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതം

മസ്‌കത്ത്: ഒമാന്‍റെ വടക്കൻ ഭാഗങ്ങളായ ഇബ്രി, മഹ്ദ, ബഹ്ല, ബുറൈമി,ദങ്ക് ,അവാബി, ഇബ്ര, യങ്കല്‍ തുടങ്ങിയ പ്രദേശങ്ങളിൽ ബുധനാഴ്ച കനത്ത മഴ ഉണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പല റോഡുകളും തകർന്നു. വീടുകളിലും…

മതവികാരം വ്രണപ്പെടുത്തി; ഗൾഫ് രാജ്യങ്ങളിൽ ദുൽഖർ ചിത്രത്തിന് വിലക്ക്

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാ രാമം നാളെ തിയേറ്ററുകളിലെത്തും. അതേസമയം, യു.എ.ഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്.  ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ്…

സൗദിക്ക് ആയുധങ്ങൾ കൈമാറാൻ യുഎസ്; 500 കോടിയിലേറെ ഡോളറിന്റെ കരാർ

സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അംഗീകാരം നൽകി. മൂന്ന് ബില്യൺ ഡോളറിനാണ് സൗദി അറേബ്യ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സൗദി സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് തീരുമാനം. ഗൾഫ് മേഖലയുടെ…

ക്രൂഡ് ഓയിൽ കയറ്റുമതി 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ

റിയാദ്: ഉത്പാദനം വർദ്ധിപ്പിച്ച് എണ്ണ വില നിയന്ത്രിക്കുന്നത് തുടരുന്നതിനാൽ സൗദി അറേബ്യയിലെ ക്രൂഡ് ഓയിൽ കയറ്റുമതി 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ട് . കഴിഞ്ഞ മാസം കടൽ വഴിയുള്ള കയറ്റുമതി പ്രതിദിനം 7.5 ദശലക്ഷം ബാരലിലെത്തിയിരുന്നു. ജൂണിൽ…

കൊവിഡ് മുന്‍നിര പോരാളികൾക്ക് ആദരം: സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍

ദോഹ: കോവിഡ് മുന്നണിപ്പോരാളികളുടെ ബഹുമാനാർത്ഥം ഖത്തർ പോസ്റ്റൽ സർവീസ് പ്രത്യേക കോവിഡ്-19 തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. മെഡിക്കൽ, ആരോഗ്യ പ്രവർത്തകർ, പോലീസ്, സൈനിക ഉദ്യോഗസ്ഥർ, തപാൽ ജീവനക്കാർ, പകർച്ചവ്യാധി സമയത്ത് സമൂഹത്തിന് അവശ്യ സേവനങ്ങൾ നൽകിയവർ എന്നിവരെ ഉൾപ്പെടുത്തിയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.…

ദുബായിൽ ഇനി ഒറ്റ ക്ലിക്കിൽ ആർടിഎ സേവനം

ദുബായ്: ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ, ആർടിഎയുടെ പ്രധാന സേവനങ്ങൾ ഇപ്പോൾ അതിവേഗത്തിലാണ്. ‘ക്ലിക്ക് ആൻഡ് ഡ്രൈവ്’ സ്മാർട്ട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താൻ കഴിയും. ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, നേത്ര പരിശോധന എന്നിവയ്ക്കായി ഓഫീസുകളിൽ കയറിയിറങ്ങേണ്ട. പുതിയ സംവിധാനത്തിൽ…

ചെറുകിട സംരംഭങ്ങളിൽ ദുബായ്ക്ക് മുന്നേറ്റം

ദുബായ്: കഴിഞ്ഞ 20 വർഷത്തിനിടെ, ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ്എംഇകൾ, ദ് മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്മെന്റ് ഫോർ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) വഴി വിവിധ മേഖലകളിലായി 11000ത്തിലധികം സ്റ്റാർട്ടപ്പുകൾ ദുബായിൽ ആരംഭിച്ചതായി റിപ്പോർട്ട്. ദുബായിയെ ലോകത്തര വ്യാവസായിക കേന്ദ്രമായി…