Spread the love

മ​സ്‌​ക​ത്ത്: അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാനിലെ ചില ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സൗ​ത്ത് അ​ൽ ബാ​ത്തി​ന, മ​സ്‌​ക​ത്ത്, സൗ​ത്ത് അ​ൽ ഷ​ർ​ഖി​യ ഗവർണറേറ്റുക​ളി​ൽ നേരിയ മഴയുണ്ടാകും.

അടുത്ത രണ്ട് ദിവസത്തേക്ക് മിക്ക ഗവർണറേറ്റുകളിലും താപനിലയിൽ പ്രകടമായ കുറവുണ്ടാകാൻ സാധ്യതയുണ്ട്. മുസന്ദം ഗവർണറേറ്റിന്‍റെയും ഒമാൻ കടലിന്‍റെയും തീരങ്ങളിൽ ഇടത്തരം തിരമാലകൾ ഉണ്ടായേക്കും. തി​ര​മാ​ല പരമാവധി ര​ണ്ടു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

By newsten