Category: Business

സണ്‍ഫ്‌ളെയിമിനെ സ്വന്തമാക്കുവാൻ വി-ഗാര്‍ഡ്; ഗൃഹോപകരണ മേഖലയിൽ പുതിയ തുടക്കം

കൊച്ചി: ഡൽഹി ആസ്ഥാനമായുള്ള ഗൃഹോപകരണ നിർമാതാക്കളായ സണ്‍ഫ്‌ളെയിം എന്‍റർപ്രൈസസ് ലിമിറ്റഡിനെ വിഗാർഡ് ഇൻഡസ്ട്രീസ് സ്വന്തമാക്കുന്നു. 660 കോടി രൂപയുടെ ഇടപാടിൽ വി ഗാർഡിന് സൺഫ്ലെയിമിന്‍റെ 100 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. അടുത്ത മാസം പകുതിയോടെ ഏറ്റെടുക്കൽ പൂർത്തിയാകും. ഈ ഏറ്റെടുക്കലോടെ ഗൃഹോപകരണ…

150 ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

ന്യൂ ഡൽഹി: 150 ബോയിംഗ് 737 മാക്സ് ജെറ്റുകൾക്കായി ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ബോയിംഗ് കമ്പനിയുമായി കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്. 300 നാരോബോഡിയും 70 വൈഡ്ബോഡി ജെറ്റുകളും ഉൾപ്പെടുന്ന എയർബസ് ഉൾപ്പെടെ 50 ബില്യൺ ഡോളറിന്‍റെ മെഗാ ഓർഡർ…

രാജ്യത്തെ ഗോതമ്പ് കൃഷിയിൽ ഉണർവ്; വർദ്ധനവ് 25 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പ് കൃഷിയിൽ വർദ്ധനവ്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസംബർ 9ന് അവസാനിച്ച ആഴ്ചയിൽ ഗോതമ്പ് കൃഷി വിസ്തൃതിയിൽ 25 ശതമാനം വർദ്ധനവുണ്ടായി. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് കർഷകർ കൂടുതൽ പ്രദേശങ്ങളിൽ വിള വിതച്ചതാണ് കാരണം. രാജ്യത്ത്…

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലും രാജ്യത്തെ ആദ്യത്തെ ഗേറ്റ്‌വേയും ആകാനൊരുങ്ങി സിയാൽ  

കൊച്ചി: ഇന്ത്യയിലെ ആദ്യ ചാർട്ടർ ഗേറ്റ് വേയായി മാറാൻ ഒരുങ്ങുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ (സിയാൽ) സ്വകാര്യ/ ചാർട്ടർ വിമാനങ്ങൾക്കായുള്ള ബിസിനസ് ജെറ്റ് ടെർമിനൽ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ, രാജ്യത്തെ…

ചാർട്ടർ ഗേറ്റ്‌വേയ്ക്ക് ശനിയാഴ്ച കൊച്ചിയിൽ തുടക്കമാവും; ഇന്ത്യയിൽ ആദ്യത്തേത്

കൊച്ചി: സ്വകാര്യ/ചാർട്ടർ വിമാനങ്ങൾക്കായുള്ള കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ ബിസിനസ് ജെറ്റ് ടെർമിനലിന്‍റെ ഉദ്ഘാടനം ഡിസംബർ 10ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 40,000 ചതുരശ്രയടി വിസ്തീർണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. അന്താരാഷ്ട്ര, ആഭ്യന്തര…

സംസ്ഥാനത്ത് എംഎസ്എംഇ രംഗത്ത് വൻ കുതിപ്പ്; 2.2 ലക്ഷം പേർക്ക് തൊഴിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ വലിയ കുതിച്ചു ചാട്ടം. കഴിഞ്ഞ എട്ട് മാസത്തിനിടെ 1,01,353 എംഎസ്എംഇ സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ…

അയൽരാജ്യങ്ങളിലേക്കുള്ള വിവോ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി തടഞ്ഞ് ഇന്ത്യ

ഇന്ത്യയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് 27,000 സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യാനുള്ള വിവോയുടെ ശ്രമം ഒരാഴ്ചയിലേറെയായി ഇന്ത്യൻ ഉദ്യോഗസ്ഥർ തടഞ്ഞു. വിവോ കമ്യൂണിക്കേഷൻസ് ടെക്നോളജി ഇന്ത്യയിൽ നിർമ്മിക്കുന്ന സ്മാർട്ട്ഫോണുകളുടെ കയറ്റുമതി ധനമന്ത്രാലയത്തിന്‍റെ റവന്യൂ ഇന്‍റലിജൻസ് യൂണിറ്റ് തടഞ്ഞതായാണ് റിപ്പോർട്ട്. കയറ്റുമതിയുടെ മൂല്യം ഏകദേശം…

ജീവകാരുണ്യ പ്രവര്‍ത്തനം; ഫോബ്‌സ് ഏഷ്യന്‍ ഹീറോസില്‍ അദാനി ഉൾപ്പെടെ 3 ഇന്ത്യക്കാര്‍

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഏഷ്യക്കാരുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടു. ഫോബ്സ് ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി എന്ന പേരിലുള്ള പട്ടികയുടെ 16-ാമത്തെ പതിപ്പാണിത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഈ വർഷം…

റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി ആർബിഐ; പലിശ നിരക്ക് 6.25 ശതമാനം

ന്യൂഡൽഹി: വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വർദ്ധിപ്പിച്ചു. റീപോ നിരക്ക് 0.35 ശതമാനം ഉയർന്ന് 6.25 ശതമാനമായി. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ബാങ്കുകൾ വർദ്ധിപ്പിക്കും. പ്രതിമാസ…

ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കടകളിൽ യു.പി.ഐ ഇടപാടുകളില്‍ 650% വളര്‍ച്ച

മുംബൈ: രാജ്യത്തുടനീളമുള്ള ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും കടകളിൽ ഈ വർഷം യുപിഐ ഇടപാടുകളിൽ 650% വളർച്ചയുണ്ടായെന്ന് പഠനം. ഡിജിറ്റൽ ഇടപാട് സേവനങ്ങൾ നൽകുന്ന പേ നിയര്‍ബൈ എന്ന കമ്പനിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൂടാതെ, അത്തരം സ്ഥലങ്ങളിൽ ഏജന്‍റുമാരുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റൽ ഇടപാടുകളുടെ…