Spread the love

ദുബായ് : ദുബായ് വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പ്. ഇതേതുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ശനിയാഴ്ച പുലർച്ചെ 2.20ന് ടെർമിനൽ രണ്ടിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാർ വിമാനത്തിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇതോടെ എല്ലാ യാത്രക്കാരെയും തിരികെ ഇറക്കി ഹോട്ടലിലേക്ക് മാറ്റി. സന്ദർശക വിസയുള്ളവർ വിമാനത്താവളത്തിനുള്ളിൽ തന്നെ തുടരുകയാണ്.

വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. അക്കൂട്ടത്തിൽ അടിയന്തിരമായി നാട്ടിലെത്തേണ്ടവരും ഉൾപ്പെടുന്നു. ഇതുവരെ പാമ്പിനെ പിടികൂടാൻ കഴിയാത്തതാണ് വിമാനം വൈകാൻ കാരണമെന്നാണ് പറയപ്പെടുന്നത്. പാമ്പ് എങ്ങനെ എവിടെനിന്നാണ് വന്നതെന്ന് വ്യക്തമല്ല.

By newsten