Tag: General News

8ാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരി കാരിയർ ആക്കിയ കേസിൽ നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ അമ്മയും പിതൃസഹോദരിയും ആവശ്യപ്പെട്ടു. ഇതുവരെ മയക്കുമരുന്ന് മാഫിയയിൽ ഒരാളെപ്പോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ…

കളിക്കിടെ ഗ്രൗണ്ടിലിറങ്ങിയാൽ അഞ്ച് ലക്ഷം പിഴ; കർശന നടപടിയുമായി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: സുരക്ഷാ വലയം ലംഘിച്ച് കഴിഞ്ഞ ഹോം മാച്ചുകളിൽ ഗ്രൗണ്ടിൽ പ്രവേശിച്ചതുൾപ്പെടെ ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. വരാനിരിക്കുന്ന മത്സരങ്ങളിൽ കളിക്കാരുടെയും ഒഫീഷ്യലുകളുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിക്കൊണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന ആരാധകരെ കാത്തിരിക്കുന്നത് കർശനമായ…

ശബരിമലയിൽ പ്രതിദിനം ഭക്തരുടെ എണ്ണം 85,000 ആയി പരിമിതപ്പെടുത്തണമെന്ന് പൊലീസ്

തിരുവനന്തപുരം: ശബരിമലയിൽ ഭക്തരുടെ എണ്ണം പ്രതിദിനം 85,000 ആയി പരിമിതപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ 1.2 ലക്ഷം പേർക്കാണ് ദേവസ്വം ബോർഡ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കും. തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിലെ ദർശന സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇന്ന്…

ആലപ്പുഴ കടൽത്തീരത്ത് പൊലീസുകാരൻ്റെ മൃതദേഹം; ആത്മഹത്യയെന്ന് നിഗമനം

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു. എ.ആർ ക്യാമ്പിലെ എ.എസ്.ഐ ഫെബി ഗോൺസാലസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോൺസാലസ്. ഇന്ന് രാവിലെ 8.30 ഓടെയാണ് ആലപ്പുഴ…

അകറ്റേണ്ട കാര്യമില്ല: ലീഗ് വർഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: ലീഗ് അടിസ്ഥാനപരമായി വർഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം എം പി. ലീഗ് ചില വർഗീയ ചാഞ്ചാട്ടങ്ങൾ കാണിച്ചിട്ടുണ്ടെങ്കിലും എസ്.ഡി.പി.ഐയെയും പോപ്പുലർ ഫ്രണ്ടിനെയും പോലുള്ള വർഗീയ പാർട്ടിയായി അവരെ കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ലീഗിനെ വർഗീയ പാർട്ടിയെന്ന നിലയിൽ അകറ്റി…

തിരക്കിൽ തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവം; ശബരിമല ദർശന സമയം നീട്ടാമോയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രത്യേക സിറ്റിംഗ് നടത്തി കേരള ഹൈക്കോടതി. മരക്കൂട്ടത്തെ അപകടത്തിൽ സ്പെഷ്യൽ കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി. ശബരിമല ദർശന സമയം ഒരു മണിക്കൂർ കൂടി നീട്ടാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു.…

ഭ്രഷ്ട് കൊണ്ട് ജനപിന്തുണ നഷ്ടപ്പെടില്ല; തരൂരിനെ പിന്തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ് പ്രമേയം

കണ്ണൂർ: ഒരു വിഭാഗം മുതിർന്ന നേതാക്കളടക്കം വിമർശനമുന്നയിക്കുമ്പോൾ കണ്ണൂരിൽ ശശി തരൂരിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരമാണെന്നും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് ജനപിന്തുണ നഷ്ടപ്പെടില്ലെന്നും പ്രമേയത്തിൽ പറയുന്നു. കാലത്തിന്‍റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. തരൂരിനെ…

ഹിമാചൽ ഫലം കേരളം വിലയിരുത്തണം; കോൺഗ്രസിനെ വിമർശിച്ച് ലീഗ് മുഖപത്രം

കോഴിക്കോട്: കോൺഗ്രസിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രം. ഹിമാചൽ തിരഞ്ഞെടുപ്പ് ഫലം കേരള നേതൃത്വം വിലയിരുത്തണമെന്ന് ലേഖനത്തിൽ പറയുന്നു. പരസ്പരം പഴിചാരിയും വെട്ടി നിരത്തിയും മുന്നോട്ട് പോയാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്ന് പോകുമെന്ന് ഗുജറാത്ത് ഫലം വ്യക്തമാക്കിയെന്നും ചന്ദ്രികയിലെ ലേഖനത്തിൽ…

ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ഇത്. ഈ മാസം 14നാണ് വിരുന്ന്. കഴിഞ്ഞ തവണ, മതമേലധ്യക്ഷൻമാർക്ക് മാത്രമായിരുന്നു ക്ഷണം. ഗവർണറെ ചാൻസലർ സ്ഥാനത്ത്…

റോഡ് സൗകര്യമില്ല; അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണിയിൽ ചുമന്ന്

പാലക്കാട്: അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്ന്. അർദ്ധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകനെ മതിയായ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തെത്താൻ കഴിയാതെ വന്നതോടെ മൂന്നര കിലോമീറ്ററോളം ബന്ധുക്കൾ ചുമന്ന് കൊണ്ടുപോകുകയായിരുന്നു. കടുകമണ്ണ ഊരിലാണ് സംഭവം. ആശുപത്രിയിലെത്തിച്ച ഉടൻ യുവതി…