Spread the love

ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള യുജിസി യോഗ്യതാ പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്ന തീയതി നീട്ടി. ഇപ്പോൾ മെയ് 30 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകരുടെ എണ്ണം കൂടുതലായതിനാലാണ് തീയതി നീട്ടിയതെന്ന് യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ പറഞ്ഞു.

മെയ് 20 വരെ അപേക്ഷകൾ സമർപ്പിക്കാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജൂൺ രണ്ടാം വാരമാണ് പരീക്ഷ. 2021 ഡിസംബർ, 2022 ജൂണ് മാസങ്ങളിലെ പരീക്ഷകൾ ജൂണിൽ ഒരുമിച്ച് നടത്തും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 3 മുതൽ 6 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ.

അപേക്ഷാ ഫീസ്: ജനറൽ – 1100 രൂപ, ഇഡബ്ൽയുഎസ്, ഒബിസി (നോണ് ക്രീമിലെയർ) – 550 രൂപ, മൂന്നാം ലിംഗക്കാർ – 275 രൂപ

By newsten