Spread the love

പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ ബാക്ക്‌വേര്‍ഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍ (ബി.എ.എം.സി.ഇ.എഫ്) ഇന്ന് ഭാരത് ബന്ദിൻ ആഹ്വാനം ചെയ്തു. പൊതുഗതാഗതവും കടകളും ബുധനാഴ്ച അടച്ചിടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ബി.എ.എം.സി.ഇ.എഫിന് പുറമെ ബഹുജൻ മുക്തി പാർട്ടിയുടെ പിന്തുണയും ബന്ദിനുണ്ട്. ബന്ദ് വിജയിപ്പിക്കണമെന്ന് ആക്ടിങ് സംസ്ഥാന പ്രസിഡൻറ് ഡി.പി.സിംഗ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ബഹുജൻ ക്രാന്തി മോർച്ച ദേശീയ കണ്വീനർ വാമൻ മെഷ്റാമും ബന്ദിന് പിന്തുണ അറിയിച്ചു.

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്ന ആവശ്യത്തിനു പുറമെ, തിരഞ്ഞെടുപ്പ് സമയത്ത് ഇവിഎമ്മുകൾ ഉപയോഗിക്കുന്നതിനെതിരെയും സ്വകാര്യ മേഖലയിലെ പട്ടികജാതി/പട്ടികവർഗ/ഒബിസി സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഫെഡറേഷൻ പ്രതിഷേധമുന്നയിക്കുന്നുണ്ട്.

By newsten