Spread the love

വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാർ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ സീസണിൽ കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ആറ് വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു തീരുമാനം.

ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കയറ്റുമതിയുടെ കാര്യത്തിൽ ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പഞ്ചസാര ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ ഓഹരികൾ അഞ്ച് ശതമാനം ഇടിഞ്ഞു.

റഷ്യ-ഉക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ലോകമെമ്പാടും ഭക്ഷ്യ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങൾ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

By newsten