Spread the love

സംസ്ഥാനത്ത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്കൂളുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. സ്കൂളുകൾ, റെസിഡന്‍റ്സ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് വാക്സിൻ വിതരണം ചെയ്യുക. ഈ ദിവസങ്ങളിൽ പ്രധാന ആശുപത്രികളിൽ കുത്തിവെപ്പുണ്ടാകും. ഒന്നുകിൽ കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ നേരിട്ട് വാക്സിനേഷൻ കേന്ദ്രത്തിൽ പോയി രജിസ്റ്റർ ചെയ്യാം. സ്കൂൾ ഐഡി കാർഡോ ആധാറോ കൈയിൽ കരുതണം. 15 നും 17 നും ഇടയിൽ പ്രായമുള്ള 81 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 52 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.

കൊവിഡ് കേസുകളിൽ ജനിതക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലകൾ പതിവായി അവലോകനം ചെയ്യണം. കുരങ്ങുപനി (മങ്കിപോക്സ്) ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

By newsten