Tag: UAE

യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന

അബുദാബി: യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലധികം വർധിപ്പിച്ചു. ഒക്ടോബറിൽ 6,000 രൂപയ്ക്ക് ലഭ്യമായിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലധികം വില വരും. എല്ലാ വിമാനക്കമ്പനികളും നിരക്ക് വർദ്ധനവ് നടപ്പാക്കിയിട്ടുണ്ട്. ക്രിസ്മസിന് (വൺവേ 730 ദിർഹം…

കോഴിക്കോട്ടേക്ക്​​ പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ പാമ്പ്; തിരികെ എത്താനാകാതെ യാത്രക്കാർ

ദുബായ് : ദുബായ് വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പ്. ഇതേതുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശനിയാഴ്ച പുലർച്ചെ 2.20ന് ടെർമിനൽ…

ലോകകപ്പ്; ദു​ബൈ മെട്രോ സമയം ദീർഘിപ്പിച്ചു

ദു​ബൈ: ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ ദുബായ് മെട്രോയുടെ സമയം നീട്ടി. ഫാൻ സോണുകളിലും ഫാൻ ഫെസ്റ്റുകളിലും എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് സമയം നീട്ടിയത്. മ​ത്സ​രം അവസാനിച്ച് 45 മിനിറ്റിന് ശേഷം മാത്രമേ അവസാന മെട്രോ സർവീസ് നടത്തുകയുള്ളൂ. ആയിരക്കണക്കിനാളുകളാണ് മത്സരം കാണാനായി…

ലോകത്തിൽ ഏറ്റവും കൂടുതൽ സ്വീകാര്യത നേടി യുഎഇ പാസ്പോർട്ട്

അബുദാബി: ലോകത്ത് ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള പാസ്പോർട്ട് യു.എ.ഇയുടേത്. മുൻകൂറായി വിസ ലഭിക്കാതെ 91 ശതമാനം രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനുള്ള ശേഷിയോടെയാണ് യു.എ.ഇ പാസ്പോർട്ട് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായ യു.എ.ഇ അമേരിക്കയെ (83%) പിന്തള്ളി പട്ടികയിൽ…

ടിപ്പ് ലഭിച്ച തുകകൊണ്ട് ബിഗ് ടിക്കറ്റെടുത്തു; പ്രവാസിക്ക് ചരിത്രത്തിലെ വൻ തുക സമ്മാനം

അബുദാബി: അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുമ്പോഴാണ് തമിഴ്നാട് സ്വദേശി ഖാദർ ഹുസൈൻ നാട്ടിൽ അവധിയെടുത്ത് എത്തുന്നത്. ടിക്കറ്റ് അവതാരകരായ റിച്ചാർഡും ബുഷ്റയും 246-ാമത് സീരീസ് നറുക്കെടുപ്പിൽ ഭാഗ്യ ജേതാവായി മാറിയ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.നാട്ടിൽ നറുക്കെടുപ്പ് തത്സമയം…

അബുദാബിയില്‍ 18 കഴിഞ്ഞവർക്ക് ഫ്ലൂ വാക്സിൻ; ഫാർമസികൾക്ക് നൽകാം

അബുദാബി: അബുദാബി ആരോഗ്യ വകുപ്പ് ഫാർമസികൾക്ക് ഫ്ലൂ വാക്സിനുകൾ നൽകാൻ അനുമതി നൽകി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും രോഗങ്ങൾ പിടിപെടുന്നത് തടയുന്നതിനുമായി കൂടുതൽ ആളുകൾക്ക് വാക്സിനുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. പനി തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി എല്ലാവരും…

യുഎഇ ‘മാര്‍ച്ച് ഓഫ് ദി യൂണിയനി’ൽ ജനങ്ങൾക്കൊപ്പം പങ്കെടുത്ത് ഷെയ്ഖ് മുഹമ്മദും

അബുദാബി: യു.എ.ഇയുടെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘മാർച്ച് ഓഫ് ദി യൂണിയൻ’ പരിപാടിയിൽ പതിനായിരങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അൽ വത്ബയിൽ പ്രസിഡൻഷ്യൽ കോർട്ട് സംഘടിപ്പിച്ച യൂണിയൻ മാർച്ചിൽ വൻ ജനപങ്കാളിത്തമാണ്…

യുഎഇയിൽ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു; വില കുറയും

അബുദാബി: യു.എ.ഇയിൽ ഡിസംബർ മാസത്തെ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ധന വില സമിതിയാണ് ഡിസംബർ മാസത്തെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില പ്രഖ്യാപിച്ചത്. ഡിസംബർ 1 മുതൽ സൂപ്പർ 98 പെട്രോളിന്‍റെ വില ലിറ്ററിന് 3.30 ദിർഹമായിരിക്കും. നവംബറിൽ ഇത്…

യുഎഇ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു

ദുബായ്: യു.എ.ഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യു.എ.ഇ സമയം ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന വിക്ഷേപണം നാളത്തേക്ക് മാറ്റി. നിരവധി തവണ മാറ്റിവെച്ച വിക്ഷേപണം നാളെ (ഡിസംബർ 1) യു.എ.ഇ സമയം ഉച്ചയ്ക്ക് 12.37ന് ഫ്ലോറിഡയിലെ കേപ് കനാവറൽ…

പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിൽ അബുദാബിക്ക് റെക്കോർഡ് വേഗം; ഉപയോഗം 90% കുറഞ്ഞു

അബുദാബി: പ്ലാസ്റ്റിക്കിനെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽ അബുദാബി വിജയത്തിന്‍റെ പാതയിൽ. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം 90% കുറഞ്ഞു. ഉപയോഗത്തിൽ പ്രതിദിനം 5 ലക്ഷത്തിൻ്റെ കുറവ് രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി ജൂൺ ഒന്നുമുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്…