Month: November 2022

വിമാനത്താവളങ്ങളോട് ചേർന്ന് 5ജി ബേസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ ചുറ്റളവിൽ ഹൈ ഫ്രീക്വൻസി 5ജി ബേസ് സ്റ്റേഷൻ സ്ഥാപിക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ടെലികോം ദാതാക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലെയും റൺവേയുടെ ഇരുവശങ്ങളിൽ നിന്നും 2100 മീറ്റർ…

നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്നിന് വൈകിട്ട് ഏഴ് മണി വരെ നീട്ടിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിലെ ഷെഡ്യൂൾ 3 വരെ തുടരും. മാസാവസാനം സെർവർ തകരാർ മൂലം ഇ-പോസ് മെഷീന്‍റെ പ്രവർത്തനം…

മുതിർന്ന മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ എൻഡിടിവിയിൽ നിന്ന് രാജിവെച്ചു

ഡൽഹി: ചാനലിന്റെ സ്ഥാപകരും പ്രൊമോട്ടർമാരുമായിരുന്ന പ്രണോയ് റോയിയും രാധിക റോയിയും ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് തൊട്ടുപിന്നാലെ മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാർ എൻഡിടിവി വിട്ടു. രാജി ഉടൻ പ്രാബല്യത്തിൽ വന്നതായി ചാനലിനുള്ളിലെ ഇന്റേണൽ മെയിലിലൂടെയുള്ള…

​ഗ്രേറ്റ് ബാരിയർ റീഫ് അപകട ഭീഷണിയിൽ; ലോകപൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെടുത്താൻ ശുപാർശ

ക്വീൻസ്‌ലാൻഡ്: വംശനാശഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളിൽ ഗ്രേറ്റ് ബാരിയർ റീഫിനെ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത് ഐക്യരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനവും സമുദ്രങ്ങളിലെ താപനില ഉയരുന്നതും ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളായ ഗ്രേറ്റ് ബാരിയർ റീഫിന് ഇതിനകം തന്നെ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ…

മന്ത്രി വി അബ്ദുറഹ്മാനെതിരായ പരാമർശം; ഫാ. തിയോഡേഷ്യസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അബ്ദുറഹിമാൻ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ടെന്ന പരാമർശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. മതവിദ്വേഷം വളർത്താനുള്ള ശ്രമം, സാമുദായിക സംഘർഷമുണ്ടാക്കാൻ…

45 വർഷത്തിന് ശേഷം ശോശാമ്മയെത്തി; ഒഴുക്കിൽ നിന്ന് രക്ഷിച്ച അന്നമ്മയെ കാണാൻ

പാലക്കാട്: മണിമലയാറിന്‍റെ കുത്തൊഴുക്കിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ബാല്യകാല സുഹൃത്ത് അന്നമ്മ മാത്യുവിനെ കാണാൻ ശോശാമ്മ മാത്യു മണ്ണാർക്കാടെത്തി.ജീവിത വഴിതാരയിൽ വേർപിരിഞ്ഞ് 45 വർഷത്തിനുശേഷമാണ് സുഹൃത്തുക്കൾ വീണ്ടുമൊരുമിച്ചത്. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് കുറുപ്പുഴ അയിരൂതറ ശോശാമ്മ മണിമലയാർ പുഴയിൽ ഒഴുക്കിൽപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന അയൽവാസിയും…

മന്ത്രി അബ്ദുറഹ്‌മാനെതിരായ പരാമര്‍ശം പിൻവലിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ്

തിരുവനന്തപുരം: ഫിഷറീസ് വകുപ്പുമന്ത്രി വി അബ്ദുറഹ്‌മാനെതിരെ നടത്തിയ പരാമര്‍ശം പിൻവലിക്കുന്നുവെന്ന് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ്. പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നതായും പരാമർശം നാക്കുപിഴയാണെന്നും, അതിൽ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. വിഴിഞ്ഞം സമരസമിതി…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബിലേക്കെന്ന് സൂചന; പ്രതിഫലം 3400 കോടി

സൗദി: പോര്‍ച്ചുഗീസ് സൂപ്പ‍ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബ് സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. 3400 കോടി രൂപയ്ക്ക് റൊണാൾഡോ അൽ നാസറില്‍ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിയേഴുകാരനായ താരത്തിന്‍റെ 2 വര്‍ഷത്തേക്കുള്ള ട്രാൻസ്ഫർ ജൂണിന് ശേഷമാകും നടക്കുക. 400…

പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനിന്റെ വീടിന് പുറത്ത് വൻ പ്രതിഷേധം

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഗ്രൂരിലെ വീടിന് മുന്നിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഭവസമയത്ത് മാൻ ഗുജറാത്തിലായിരുന്നു.…

യുഎഇ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു

ദുബായ്: യു.എ.ഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യു.എ.ഇ സമയം ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന വിക്ഷേപണം നാളത്തേക്ക് മാറ്റി. നിരവധി തവണ മാറ്റിവെച്ച വിക്ഷേപണം നാളെ (ഡിസംബർ 1) യു.എ.ഇ സമയം ഉച്ചയ്ക്ക് 12.37ന് ഫ്ലോറിഡയിലെ കേപ് കനാവറൽ…