Category: Positive

സൗന്ദര്യ വർധക വസ്തുക്കൾ വീട്ടിൽ നിർമിച്ച് ഒരു മിടുക്കി

പാലക്കാട്‌ : സൗന്ദര്യ വർധക വസ്തുക്കൾ ഗുണമേന്മ നോക്കി വാങ്ങിക്കേണ്ട ഒന്നാണ്. എന്നാൽ ഇവയൊക്കെ നല്ല വില വരുന്ന വസ്തുക്കളും ആണ്. ഇവ വീട്ടിൽ ഉണ്ടാക്കി വിജയിച്ച ഒരാളാണ് അൻസിയ. വിവാഹം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ നടത്തിയ ഒരു പരീക്ഷണം…

പൊളിച്ചുപണിയുന്നതുവരെ സർക്കാർ സ്‌കൂളിന് ആശ്രയമായി മദ്രസ

കൊണ്ടോട്ടി: പുതിയ കെട്ടിടം പണിയുന്നതുവരെ സർക്കാർ സ്കൂൾ പ്രവർത്തിക്കുന്നതിന് മദ്രസയിൽ സൗകര്യമൊരുക്കി ഖാസിയാരകം മഹല്ല് കമ്മിറ്റി. കാഞ്ഞിരത്തിങ്കൽ ജി.എം.എൽ.പി. സ്‌കൂളിനാണ് മഹല്ല് കമ്മിറ്റി അവരുടെ മഹ്ദനുൽ ഉലൂം മദ്രസയിൽ അഭയം നൽകിയത്. 150 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ ഏഴ് ഡിവിഷനും…

20 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തെ കണ്ടെത്തി ഹാമിദ ബാനു

20 വർഷം മുമ്പാണ് ഹമീദ ബാനു ജോലി തേടി മുംബൈയിൽ നിന്ന് ദുബായിലേക്ക് പോയത്. എന്നാൽ ബാനുവിനെ അവിടെ നിന്ന് പാകിസ്ഥാനിലേക്ക് കടത്തികൊണ്ടുപോകുകയായിരുന്നു. നീണ്ട 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബാനുവിന് തിരിച്ചുവരവിന് വഴി ഒരുങ്ങിയിരിക്കുകയാണ്. പാകിസ്താന്‍ യൂട്യൂബര്‍ വലിയുല്ല മെഹ്‌റൂഫ്, ഇന്ത്യയിലെ…

കൈവിടില്ല ; സാൻഡിയെ ചേർത്ത് പിടിച്ച് ക്ലോ

കെന്റക്കി: ലോകത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. അമേരിക്കയിലെ കെന്‍റക്കിയിലും മഴ നാശം വിതച്ചു. അവിടെ നിന്നുള്ള ഒരു 17 വയസ്സുകാരിയുടെ വാർത്ത ഇപ്പോൾ ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ മനസ്സിൽ നിറയുകയാണ്.  ക്ലോ ആഡംസ് എന്ന പെൺകുട്ടി…

സ്വീപ്പറായി ജോലി തുടങ്ങി, ഇന്ന് എസ്ബിഐയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ

പൂനെ: ചിലർ നമുക്ക് പ്രതീക്ഷയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അവർ നേടുന്ന വിജയങ്ങൾ നമുക്ക് നൽകുന്ന പ്രചോദനം വളരെ വലുതാണ്. അത്തരത്തിലുള്ള വ്യക്തിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിലെ അസിസ്റ്റന്‍റ് മാനേജരായ പ്രതീക്ഷാ ടോണ്ട്‌വാൾക്കർ. അവിടെ സ്വീപ്പറായി തന്‍റെ…

ചൂളൻ എരണ്ടയും കുഞ്ഞുങ്ങളും ഇനി ശശിയുടെ കുടുംബാംഗങ്ങൾ

ചാവക്കാട്: ഇന്ത്യൻ വിസ്‌ലിങ് ഡക്ക് എന്നും ലെസർ വിസ്‌ലിങ് ഡക്ക് എന്നും വിളിക്കുന്ന ഒരു പക്ഷിയാണ് ചൂളൻ എരണ്ട. ചാവക്കാട് കഴിഞ്ഞ ദിവസം ചൂളൻ എരണ്ടയെയും അഞ്ച് കുഞ്ഞുങ്ങളെയും കാക്കകൾ കൊത്തിപറിക്കുന്നത് മണത്തല കുറ്റിയിൽ ശശിയും,ഭാര്യ വാസന്തിയും കാണുകയുണ്ടായി. നന്മ നിറഞ്ഞ…

പ്രമേഹ ബാധിതയായ നന്ദയുടെ ജീവൻ രക്ഷിക്കാൻ സുരേഷ് ഗോപി

വയനാട്ടിൽ ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ നന്ദനയ്ക്ക് ഇൻസുലിൻ പമ്പ് നൽകുമെന്ന വാഗ്ദാനം നിറവേറ്റി സുരേഷ് ഗോപി. ബിജെപി നേതാവ് സന്ദീപ് ജി വാര്യരാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്. ‘ഇത് പാപ്പന്റെ റിവ്യൂ അല്ല, സുരേഷ് ഗോപി…

മസ്ജിദിനുള്ളില്‍ നിക്കാഹ് കര്‍മത്തിന് സാക്ഷിയായി വധു

പേരാമ്പ്ര പാലേരി പാറക്കടവ് ജുമാമസ്ജിദ് കഴിഞ്ഞ ദിവസം പതിവിൽ നിന്ന് വ്യത്യസ്തമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. നിക്കാഹ് നടക്കുന്ന പള്ളിയിൽ എത്തിയ വധു വരനിൽ നിന്ന് നേരിട്ട് മഹർ സ്വീകരിച്ചു. കെ.എസ്. പാറക്കടവ് ഉമ്മറിന്‍റെ മകൾ ബഹജ ദലീലയുടെയും വടക്കുമ്പാട് ചെറുവക്കര…

സ്വന്തം വീട്ടിലെ വാടകക്കാര്‍ക്ക് വീട് ഇഷ്ടദാനം നല്‍കി ചന്ദ്രമതി അമ്മ

അടൂർ: കഴിഞ്ഞ 14 വർഷമായി തന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും സ്ഥലവും ദാനം ചെയ്ത് വീട്ടമ്മ. അടൂർ മണ്ണടി മുഖംമുറിയിലെ ചന്ദ്രമതി അമ്മ എന്ന 77 കാരിയാണ് സ്നേഹം കൊണ്ട് മാതൃകയായത്. ചന്ദ്രമതി അമ്മയുടെ ഈ തീരുമാനത്തിന് പിന്നിൽ…

90-ാം വയസ്സിലും 19-ന്റെ ചുറുചുറുക്കിൽ മധുരാമ്മ

ആലപ്പുഴ: തൊണ്ണൂറ്റിയൊന്നാം വയസ്സിന്റെ അവശതകൾക്കിടയിലും 19 കാരിയുടെ ചുറുചുറുക്കോടെ തങ്കമ്മ ചായ അടിക്കും,കൊതിയൂറും മധുരപലഹാരങ്ങളും ഉണ്ടാക്കും. തങ്കമ്മ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട മധുരാമ്മയെ പരിചയപ്പെടാം. കൊല്ലം പത്തനാപുരം സ്വദേശിനിയായ തങ്കമ്മയ്ക്ക് പഴയകാല തമിഴ് നടി ടി.എ. മധുരത്തിന്‍റെ ഛായയുണ്ടെന്ന് പറഞ്ഞ് നാട്ടുകാർ…