Tag: SSLC

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍; ഫലം മെയ് പത്തിനകം

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. മൂല്യനിര്‍ണയം ഏപ്രില്‍…

തോൽക്കാൻ മനസ്സില്ല; ജയിച്ചു ജയിച്ചു കയറി ജോസ്

ചാലക്കുടി: 1975-ൽ 15-ാം വയസ്സിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ടതിന്‍റെ വേദന ഹൃദയത്തിൽ നിന്ന് നീങ്ങാൻ കോടശ്ശേരി മണലായി സ്വദേശി കുടിയിരിക്കൽ ജോസ് കാത്തിരുന്നത് നാലര പതിറ്റാണ്ടോളം. 2019 ൽ ഗവ. ഗേൾസ് ഹൈസ്കൂളിൽ സാക്ഷരതാ മിഷന്‍റെ പത്താം ക്ലാസ് തുല്യതാ പരീക്ഷ…

എസ്.എസ്.എല്‍.സിയിൽ സര്‍ക്കാര്‍ ഹോമുകള്‍ക്ക് നൂറുമേനി; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമുകളിലെയും ഒബ്സർവേഷൻ ഹോമുകളിലെയും എല്ലാ വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടി. എല്ലാ വിദ്യാർത്ഥികളെയും അവരെ വിജയത്തിലേക്ക് നയിച്ച ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ശ്രീചിത്ര ഹോം,…

എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയികളെ അനുമോദിച്ച് പി.കെ.അബ്ദുറബ്ബ്

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയികളെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അനുമോദിച്ചു. എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനം 99.26 ആണ്. കുട്ടികളേ, നിങ്ങൾ പൊളിയാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ട്രോളാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും സുഖമല്ലേയെന്നും പി.കെ. അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു.…

എസ്എസ്എല്‍സി; ഇക്കുറിയും ഗ്രേസ് മാര്‍ക്കില്ല

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിൻ പ്രഖ്യാപിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതിയവർക്ക് ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടായിരിക്കില്ല. കോവിഡ് മഹാമാരി കാരണം വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുകയും അംഗീകരിക്കുകയും ചെയ്ത ആർട്സ്, സ്പോർട്സ്, സയൻസ് പ്രോഗ്രാമുകൾ കഴിഞ്ഞ…

പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പി.ആർ.ഡി ചേംബറിൽ വച്ചാണ് പ്രഖ്യാപനമുണ്ടാകുക. വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ പരിശോധിക്കാം. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള അവസരവുമുണ്ട്. റെഗുലർ, പ്രൈവറ്റ് സെക്ടറുകളിലായി 4,27,407 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ…

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പി.ആർ ചേംബറിൽ പ്രഖ്യാപനമുണ്ടാകും. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഫലം ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ഫലം keralaresults.nic.in, keralapareekshabhavan.in വെബ്സൈറ്റുകളിൽ ലഭ്യമാകും.