Month: June 2022

അഗ്നിപഥ്; വ്യോമസേന റിക്രൂട്ട്മെന്റിൽ അപേക്ഷിച്ചത് 2.72 ലക്ഷം പേര്‍

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇതുവരെ 2.72 ലക്ഷം പേർ വ്യോമസേനയിൽ ചേരാൻ രജിസ്റ്റർ ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ മുഖ്യവക്താവ് എ ഭരത് ഭൂഷൺ ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 24ന് ആരംഭിച്ച രജിസ്ട്രേഷന്റെ അവസാന തീയതി…

“നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം; ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകും”

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുമെന്ന് സ്‌പീക്കർ എം ബി രാജേഷ് വ്യക്തമാക്കി. പ്രതിഷേധം കാണിക്കില്ലെന്ന് റൂളിംഗിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം അനുസരിച്ച് വൈഡ്-ആംഗിൾ ഷോട്ടുകൾ കാണിക്കാമെന്നും ഇത് റൂളിംഗിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ നിയന്ത്രിച്ചുവെന്ന വാർത്ത…

തെക്കൻ കേരളത്തിൽ ജൂലൈ 10ന് ബലിപെരുന്നാൾ; മാസപ്പിറവി കണ്ടു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മാസപ്പിറവി കണ്ടതിനാൽ തെക്കൻ കേരളത്തിൽ ജൂലൈ 10ന് ബലിപെരുന്നാൾ. ദക്ഷിണകേരള ജമായത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയാണ് പ്രഖ്യാപനം നടത്തിയത്.

എസ്ബിഐ ഓൺലൈൻ ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു

ന്യൂഡല്‍ഹി: എസ്ബിഐ ശൃംഖലയിലെ സാങ്കേതിക തകരാർ പരിഹരിച്ചു. ബാങ്കിംഗ് സേവനങ്ങൾ സാധാരണ നിലയിലായി. ഇന്ന് രാവിലെ മുതൽ രാജ്യത്തുടനീളം എസ്ബിഐ ബാങ്കിംഗ് സേവനങ്ങൾ താറുമാറായിരുന്നു. സെർവർ തകരാറിലായതാണെന്നാണ് അധികൃതരുടെ വിശദീകരണം. എസ്ബിഐ ശാഖകൾ, എടിഎമ്മുകൾ, ഓൺലൈൻ, യുപിഐ ഇടപാടുകൾ എന്നിവ പൂർണ്ണമായും…

‘അടിത്തട്ട്’ നാളെ തിയേറ്ററുകളിലെത്തും

അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രം അടിത്തട്ട് നാളെ തീയേറ്ററുകളിലെത്തും. കൊന്തയും പൂണൂലും, ഡാർവിന്റെ പരിണാമം, പോക്കിരിസൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആൻറണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മിഡിൽ മാർച്ച് സ്റ്റുഡിയോസിൻറെ ബാനറിൽ കാനനിൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. സൂസൻ…

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ് ഏക്‌നാഥ് ഷിന്ദേ

മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കും വിമത നീക്കങ്ങൾക്കും ശേഷം വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ പിന്തുണയോടെയാണ് ഷിൻഡെ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്.…

പരിസ്ഥിതി ലോല മേഖലയുടെ ഉത്തരവ്; കേരളം സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകും

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ തിരുത്തൽ ഹർജി നൽകാനും വിശദമായ പരിശോധന നടത്താനും സംസ്ഥാനത്തിന്റെ നിയമസഭാ സാധ്യതകൾ പരിശോധിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല…

‘കാപ്‌സ്യൂള്‍ ഗില്‍’; വീണ്ടും ബയോപിക്കുമായി അക്ഷയ് കുമാര്‍

‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് താരം അക്ഷയ് കുമാർ പുതിയ ചിത്രത്തിനൊരുങ്ങുകയാണ്. ‘ക്യാപ്സ്യൂൾ ഗിൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ബയോപിക് ആണ്. മൈനിംഗ് എഞ്ചിനീയറായ ജസ്വന്ത് ഗില്ലിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ…

ഉഷ്ണതരംഗ സംഭവങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലും ഇരട്ടിക്കും

ലണ്ടന്‍: 21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലും പാകിസ്ഥാനിലും ഉഷ്ണതരംഗ സംഭവങ്ങൾ ഇരട്ടിയാകുമെന്ന് പുതിയ പഠനം. രണ്ട് രാജ്യങ്ങളിലെയും ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം ഒരേ നിരക്കിൽ തുടരുകയാണെങ്കിൽ ഉഷ്ണതരംഗ സംഭവങ്ങൾ ശരാശരിയിൽ കൂടുതൽ വർദ്ധിക്കുമെന്ന് ഗോതന്‍ബര്‍ഗ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.…

സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ

തിരുവനന്തപുരം: സ്വർണക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ട് വർഷമായി കേസിന് തെളിവോ തുമ്പോ ഇല്ലായിരുന്നെന്ന് കാനം പരിഹസിച്ചു. എല്ലാ ആരോപണങ്ങൾക്കും മുഖ്യമന്ത്രിക്ക് മറുപടി പറയാൻ കഴിയില്ലെന്നും കാനം പറഞ്ഞു.