Tag: Plastic Pollution

കൊക്ക-കോള, പെപ്സിക്കോ; ലോകത്തെ പ്ലാസ്റ്റിക് മാലിന്യ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിച്ച കമ്പനി കൊക്ക-കോള ആണെന്ന് പഠനങ്ങൾ. മലിനീകരണത്തിന്‍റെ കാര്യത്തിൽ പെപ്സികോ, നെസ്ലെ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ‘ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്’ ഗ്ലോബൽ ബ്രാൻഡ് ഓഡിറ്റ്…

വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കൾ ശില്പങ്ങളായി; ശ്രദ്ധയാകർഷിച്ച് പാർക്ക്‌

മൂന്നാർ: ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്,കുപ്പികൾ എന്നിവക്കെല്ലാം പുനർജ്ജന്മം.ആനകൾ, കാട്ടുപോത്ത്, മാൻ,തീവണ്ടികൾ എന്നിങ്ങനെ ആരെയും അത്ഭുതപെടുത്തുന്ന ശില്പങ്ങളായാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും ജനിച്ചത്. മൂന്നാറിലെ അപ് സൈക്കിൾ പാർക്കിൽ ടൺ കണക്കിന് പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കപ്പെട്ട ശില്പങ്ങൾ ആളുകളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.…

കടലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാനായി കൊച്ചിയിൽ ഡ്രോപ് പദ്ധതി

ചെറായി: സമുദ്രങ്ങളിൽ വലിയ ഭീഷണിയായി മാറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശുചീകരിക്കാന്‍ ഡ്രോപ് പ്രോജക്റ്റ് ആരംഭിച്ചു. പ്ലാൻ അറ്റ് എർത്ത് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പദ്ധതി നടപ്പാക്കുന്നത്. ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ന്യൂസ്പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച്…

നദികളിൽ ഇനി പ്ലാസ്റ്റിക് വേണ്ട; തലസ്ഥാനത്ത് വൻ പദ്ധതി ഒരുങ്ങുന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ ജലാശയങ്ങളിൽ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള പദ്ധതിയുമായി അലിയന്‍സ് ഗ്രൂപ്പ്. ജർമൻ സോഷ്യൽ എന്‍റർപ്രൈസ് പ്ലാസ്റ്റിക് ഫിഷറുമായി സഹകരിച്ച് കനാലുകൾ, നദികൾ, പോഷകനദികൾ എന്നിവിടങ്ങളിൽ നിന്ന് പ്ലാസ്റ്റിക് വേർതിരിക്കൽ പദ്ധതി അലയൻസ് ടെക്നോളജിയും അലയൻസ് സർവീസസും നടപ്പാക്കും. മൂന്ന്…

തൂവൽതീരത്ത് കൂടിക്കിടക്കുന്നത് പ്ലാസ്റ്റിക് മാലിന്യം

തിരൂർ: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ. കടൽത്തീരത്ത് വന്നവർ ഉപയോഗിച്ചിടുന്ന നൂറുകണക്കിനു പ്ലാസ്റ്റിക് കുപ്പികളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ, കടൽ കരയിലേക്ക് വരുകയാണ്. കടൽ വീണ്ടും ഉയർന്നാൽ, ഈ കുപ്പികൾ തിരമാലകളിൽ അകപ്പെട്ട് കടലിലേക്ക് പോകും. ഇത്…

താജ്മഹലിന്റെ സൗന്ദര്യത്തിന് പിന്നില്‍ മലിനീകരണമെന്ന പ്ലക്കാര്‍ഡ്; നടപടിയുമായി അധികൃതര്‍

ഒരു 10 വയസ്സുകാരിയുടെ ട്വിറ്റർ പോസ്റ്റ് ഇത്രയധികം മാറ്റങ്ങൾ വരുത്തുമെന്ന് ഒരുപക്ഷേ ആരും കരുതിയിരിക്കില്ല. എന്നിരുന്നാലും, ആഗ്ര മുനിസിപ്പൽ അധികൃതർ ഇത് അംഗീകരിക്കുകയും നടപടിയെടുക്കുകയും ചെയ്തതോടെ താജ്മഹൽ പ്രദേശത്തെ യമുനയുടെ തീരങ്ങൾ പ്ലാസ്റ്റിക് വിമുക്തമായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ…

പ്ലാസ്റ്റിക്കുകളിൽ പറ്റിപ്പിടിച്ച് മാരകമായ വൈറസുകളെന്ന് പുതിയ പഠനം

ഇന്ന് രാജ്യാന്തര പ്ലാസ്റ്റിഗ് ബാഗ് വിരുദ്ധദിനം. മൈക്രോപ്ലാസ്റ്റിക്കുകൾക്കെതിരെ അവബോധം സൃഷ്ടിക്കാൻ ലോകത്ത് വലിയ ശ്രമങ്ങൾ നടക്കുന്ന സമയമാണിത്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. തടാകങ്ങൾ, നദികൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടുന്ന മൈക്രോപ്ലാസ്റ്റിക്കുകൾക്ക് മനുഷ്യർക്ക് ദോഷകരമായ വൈറസുകൾ വഹിക്കാൻ കഴിവുണ്ടെന്ന് പഠനം…

സമുദ്ര സമ്പത്ത് സംരക്ഷിക്കാൻ വേറിട്ട മാതൃകയുമായി ഓഷ്യൻ ക്ലീൻ അപ്പ് കൂട്ടായ്മ

ഗ്വാട്ടിമാല: ലോക സമുദ്ര ദിനാഘോഷങ്ങൾക്ക് ശേഷം ഗ്വാട്ടിമാല കടൽ വൃത്തിയാക്കാൻ വ്യത്യസ്തമായ ഒരു ശ്രമം നടത്തിവരികയാണ്. കടലിലേക്ക് ഒഴുകുന്ന നദികളിൽ നിന്നുള്ള മാലിന്യങ്ങൾ കടലിൽ എത്തുന്നതിനുമുമ്പ് വേർതിരിച്ച് സമുദ്ര ശുചീകരണത്തിന്റെ ഒരു സവിശേഷ മാതൃകയാവുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. മാലിന്യ വാഹകരായ…