Tag: PATHANAMTHITTA

കെ. സുരേന്ദ്രന്‍ പങ്കെടുക്കുന്ന യോഗത്തിന്റെ പ്രഖ്യാപനം നടത്തിയ ജീപ്പ് തടഞ്ഞു; ഡ്രൈവർക്ക് മർദ്ദനം

റാന്നി: പത്തനംതിട്ട പെരുനാട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്‍റെ പ്രഖ്യാപനം നടത്തുകയായിരുന്ന ജീപ്പ് ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി ഡ്രൈവറെ മർദ്ദിച്ചു. മിക്സറും ആംപ്ലിഫയറും ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് നാശനഷ്ടമുണ്ടായി. സൗണ്ട്‌സ് ഉടമ ടി…

ശബരിമല ഭക്തിസാന്ദ്രം; നിയന്ത്രണങ്ങളില്ലാത്തതിനാൽ ദർശനത്തിന് വൻ തിരക്ക്

പത്തനംതിട്ട: ശബരിമല ദർശനത്തിന് വൃശ്ചിക പുലരിയിൽ വൻ തിരക്ക്. ഇന്നലെ ചുമതലയേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ഇന്ന് രാവിലെ നട തുറന്നു. മണ്ഡലകാലപൂജകൾക്കും നെയ്യഭിഷേകത്തിനും തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത തീർത്ഥാടനമായതിനാൽ ആദ്യ ദിവസങ്ങളിൽ ഭക്തരുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയിൽ ഡോക്‌ടർ വിജിലൻസിന്റെ പിടിയിൽ

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയില്‍ ഡോക്ടര്‍ പിടിയില്‍. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദ‌ഗ്ധൻ ഡോക്ടർ ഷാജി കെ. മാത്യുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളിയാഴ്‍ച രാവിലെ വിജിലൻസ് പിടികൂടിയത്. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ് വിജിലൻസ്…

കോന്നി മെഡിക്കല്‍ കോളജില്‍ അലോട്‌മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ്

പത്തനംതിട്ട: മെഡിക്കൽ കോളേജിൽ ഈ അധ്യയന വർഷത്തെ അലോട്ട്മെന്‍റ് ഒക്ടോബറിൽ ആരംഭിക്കുമെന്ന് കോന്നി മന്ത്രി വീണാ ജോർജ് അറിയിച്ചു. എം.ബി.ബി.എസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷന്‍റെ അനുമതി ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.…

പത്തനംതിട്ടയില്‍ അതിതീവ്ര മഴ; 48 മണിക്കൂറില്‍ പെയ്തത് 213 എംഎം മഴ

പത്തനംതിട്ട : പത്തനംതിട്ടയിൽ കനത്ത മഴ തുടരുകയാണ്. 48 മണിക്കൂറിനിടെ 213 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സീതത്തോട് മുണ്ടൻപാറയിൽ 320 മില്ലിമീറ്റർ മഴ ലഭിച്ചു. പമ്പ, മണിമലയാർ നദികളും അപകടാവസ്ഥയിലാണ്. അച്ചൻ കോവിലാറും അപകടനിലയിലെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 310 പേരെ…

കനത്ത മഴയിൽ അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട : പത്തനംതിട്ടയിൽ കനത്ത മഴ. അച്ചൻകോവിലാർ ഉൾപ്പെടെയുള്ള നദികളിൽ ജലനിരപ്പ് ഉയരുകയാണ്. അച്ചൻകോവിലാറിൽ ജലനിരപ്പ് രണ്ടടിയെങ്കിലും ഉയർന്നതായാണ് സൂചന. നദിയിലേക്ക് വലിയ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. വെള്ളം കലങ്ങി ഒഴുകുന്നതിനാൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. കിഴക്കൻ മേഖലകളിൽ മഴ ആദ്യം ബാധിക്കുന്നത്…

ശബരിഗിരി ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും; ജലനിരപ്പ് 45% ഉയർന്നു

സീതത്തോട്: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും. ജലസംഭരണികളിലെ ജലനിരപ്പ് 45 ശതമാനത്തിലെത്തി. ജലസംഭരണികളിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. കക്കി-ആനത്തോട് ഡാമിൽ 962.92 മീറ്ററും പമ്പയിൽ 969.95 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ 69 മില്ലിമീറ്ററും പമ്പയിൽ 46 മില്ലിമീറ്ററും മഴ…

പത്തനംതിട്ടയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

പത്തനംതിട്ട നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലാണ് പത്തനംതിട്ടയിലെ എട്ട് ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തത്. എന്നിരുന്നാലും, ഈ പരിശോധനകളൊന്നും ഹോട്ടലുകളെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ല.…

പന്തളം കൊട്ടാരം വലിയ തമ്പുരാൻ അന്തരിച്ചു

പത്തനംതിട്ട: പന്തളം കൊട്ടാരം വലിയ തമ്പുരാൻ കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരം അഡ്വ.തിരുവോണം നാൾ രാജരാജവർമ്മ (98) നിര്യാതനായി. ജൂൺ 22 നു അന്തരിച്ച മുൻ വലിയ തമ്പുരാന്റെ സഹോദരനായിരുന്നു ഇദ്ദേഹം. പാലക്കാട് മണ്ണാർക്കാട് ആയിരുന്നു താമസം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർ…

ആശുപത്രിമുറിയില്‍ ബാസ്കറ്റ് ബോള്‍ പരിശീലനം;എന്‍ബിഎ എന്ന ലക്ഷ്യവുമായി തേജസ്

മല്ലപ്പള്ളി (പത്തനംതിട്ട): വളയത്തിൽ വലയുള്ള ഒരു ബാസ്കറ്റ് ആശുപത്രി മുറിയുടെ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്നു. ഒരു ചുവന്ന പന്ത് എടുത്തു ഉന്നം വച്ച് പന്ത് അതിൽ എത്തിക്കാനുള്ള പരിശീലനത്തിലാണ് തേജസ്.അവൻ വീൽ ചെയറിൽ ഇരുന്നു ലക്ഷ്യം കൈവരിക്കുമ്പോൾ കൈയടിക്കാനും പന്ത് എടുക്കാനും അച്ഛൻ…