Tag: Latest News

കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) പാർട്ടിക്ക് തിരിച്ചടി നേരിട്ടതിനെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് കുമാർ ഗുപ്ത രാജിവെച്ചു. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ 15 വർഷത്തെ കുത്തക അവസാനിപ്പിച്ച് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്തിരുന്നു.…

നാഗ്പുര്‍ മെട്രോ ഉദ്ഘാടനംചെയ്ത് മോദി; ടിക്കറ്റെടുത്ത് വിദ്യാര്‍ഥികള്‍ക്കൊപ്പം യാത്ര

ന്യൂഡല്‍ഹി: നാഗ്പൂർ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഖാപ്രി മെട്രോ സ്റ്റേഷനിൽ രണ്ട് മെട്രോ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നാഗ്പൂർ മെട്രോ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പദ്ധതിയുടെ രണ്ടാം…

‘വണ്ടർ വുമൺ 3’ വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് ഉപേക്ഷിച്ചുവെന്ന് റിപ്പോർട്ട്

‘വണ്ടർ വുമൺ 3’ ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. നിർമ്മാതാക്കളായ വാർണർ ബ്രദേഴ്‌സ് പിക്ചേഴ്സ് വണ്ടർ വുമൺ 3 പ്രോജക്റ്റ് ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. സംവിധായിക പാറ്റി ജെങ്കിൻസ് അടുത്തിടെ വണ്ടർ വുമൺ 3 യുടെ തിരക്കഥ പൂർത്തിയാക്കി നിർമ്മാതാക്കൾക്ക് കൈമാറിയിരുന്നു. ‘സൂയിസൈഡ് സ്ക്വാഡി’ന്‍റെ തിരക്കഥാകൃത്തായ…

വലിയ വിജയം നേടാൻ ബിഗ് ബജറ്റ് സിനിമകളുടെ ആവശ്യമില്ല; കാന്താരയെ പ്രശംസിച്ച് എസ് എസ് രാജമൗലി

ഹൈദരാബാദ്: കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്തിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് അദ്ദേഹം തന്നെ പ്രധാന വേഷം അവതരിപ്പിച്ച ചിത്രം ഇന്ത്യയിലുടനീളം ഒരു സെൻസേഷനായി മാറി. ഇതിനിടെയാണ് കാന്താരയെക്കുറിച്ചുള്ള സംവിധായകൻ എസ് എസ് രാജമൗലിയുടെ കമന്‍റ്…

372 മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമാക്കി കുവൈറ്റ്

കുവൈത്ത് സിറ്റി: 372 തരം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രി അഹമ്മദ് അൽ അവാദിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. നിലവിലെ സാഹചര്യത്തിൽ, രാജ്യം വിവിധ മരുന്നുകളുടെ ക്ഷാമം നേരിടുകയാണ്. ഈ സാഹചര്യത്തിൽ പൗരന്മാർക്ക് മെച്ചപ്പെട്ട…

അവിഹിതം മകന്‍ അറിഞ്ഞു; 15-കാരനെ കൈകള്‍ അറുത്ത് കൊലപ്പെടുത്തി പിതാവ്

ഭോപ്പാല്‍: ബന്ധുവുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് 15 വയസുള്ള മകനെ പിതാവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബറോത്ത പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 45 കാരനാണ് മകൻ്റെ കൈകൾ അറുത്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പ്രതിയെയും ഇയാളുമായി ബന്ധമുള്ള സ്ത്രീയെയും…

ടാക്‌സി കാറിൽ അമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നു

മുംബൈ: മഹാരാഷ്ട്രയിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും അമ്മയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പാർഘർ ജില്ലയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് സംഭവം. യുവതിയെയും വാഹനത്തിൽ നിന്ന് തള്ളിയിട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. പെൽഹാറിൽ നിന്ന് പോഷറിലേയ്ക്ക് പോകാൻ കുട്ടിയുമായി…

ആലപ്പുഴ കടൽത്തീരത്ത് പൊലീസുകാരൻ്റെ മൃതദേഹം; ആത്മഹത്യയെന്ന് നിഗമനം

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു. എ.ആർ ക്യാമ്പിലെ എ.എസ്.ഐ ഫെബി ഗോൺസാലസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോൺസാലസ്. ഇന്ന് രാവിലെ 8.30 ഓടെയാണ് ആലപ്പുഴ…

‘ചന്ദ്രമുഖി 2’ ഒരുങ്ങുന്നു; രാഘവ ലോറൻസിനൊപ്പം കങ്കണയും

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനീകാന്തിനെ നായകനാക്കി 2005-ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമൊരുങ്ങുന്നു. മലയാളത്തിലെ നിത്യഹരിത ഹിറ്റായ മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്കായിരുന്നു ചന്ദ്രമുഖി. ചന്ദ്രമുഖി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജനീകാന്ത് പ്രധാന വേഷത്തിൽ എത്തുന്നില്ല. പകരം രാഘവ ലോറൻസ്…

ഒടിടി ആപ്പുകളുടെ ഉള്ളടക്ക നിയന്ത്രണം; ബില്ലിന്റെ പുതിയ പതിപ്പ് ഉടൻ

ന്യൂഡല്‍ഹി: ഓവർ-ദി-ടോപ്പ് (ഒടിടി) ആപ്ലിക്കേഷനുകളുടെയും ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങളുടെയും ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉയർത്തിയ ആശങ്കകൾ പരിഹരിക്കുന്നതിന് ടെലികോം ബില്ലിന്‍റെ പുതുക്കിയ കരട് മന്ത്രാലയം ഒരു മാസത്തിനുള്ളിൽ പുറത്തിറക്കും. സെപ്റ്റംബർ 22ന് ടെലികോം മന്ത്രാലയം ടെലികോം ബില്ലിന്‍റെ…