Tag: Kottayam News

കപ്പ ഉൽപ്പന്ന ഫാക്ടറികൾ സ്ഥാപിച്ച് ചിറക്കടവ് പഞ്ചായത്ത്‌; കേരളത്തിൽ ആദ്യം

പൊൻകുന്നം: കർഷകരിൽ നിന്ന് കപ്പ വാങ്ങി മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ആശയവുമായി പഞ്ചായത്ത്‌.ചിറക്കടവ് പഞ്ചായത്ത് മുൻകൈ എടുത്ത് നടത്തുന്ന ഈ പദ്ധതി കേരളത്തിൽ തന്നെ ആദ്യമാണ്. വില ഇടിഞ്ഞാലും കർഷകർക്ക് ന്യായവില ഉറപ്പാക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. കപ്പയിൽ നിന്ന് മിക്സ്ചർ,മുറുക്ക്,പക്കാവട…

കോട്ടയത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് 9 പെൺകുട്ടികളെ കാണാതായി

കോട്ടയം: കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകൾ ഉൾപ്പെടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വിളിച്ചുണർത്താൻ പോയപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻജിഒയാണ് ഷെൽട്ടർ…

കോട്ടയത്തെ ആകാശപാത പൊളിക്കണോ എന്നത് കലക്ടറുടെ തീരുമാനം; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കോട്ടയത്തെ ആകാശപാത പൊളിക്കണോ എന്നത് കളക്ടറുടെ തീരുമാനമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുരക്ഷാ അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും. ജനങ്ങൾക്ക് ഭീഷണിയായ ആകാശപാത പൊളിക്കണമെന്ന എ.കെ.ശ്രീകുമാറിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹൈക്കോടതി സർക്കാരിന്റെ മറുപടി രേഖപ്പെടുത്തുകയും പിന്നീട് പരിഗണിക്കാനായി മാറ്റിവയ്ക്കുകയും…

പഴക്കടയിൽനിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ച് പൊലീസുകാരൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഇടുക്കി എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബാണ് 600 രൂപ വിലവരുന്ന 10 കിലോ മാമ്പഴം കവർന്നത്. ബുധനാഴ്ച അർദ്ധരാത്രി കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന്…

യുവാവിനെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം; തറ പൊളിച്ച് പരിശോധിക്കും

കോട്ടയം: ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി റോഡിൽ രണ്ടാം പാലത്തിന് സമീപത്തെ വീടിന്‍റെ നിലം പൊളിച്ച് പോലീസ് പരിശോധന നടത്തും. പോലീസ് സംഘം സ്ഥലത്തെത്തി. വീടിന്‍റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ്…

മങ്കിപോക്സ്; കോട്ടയത്ത് 2 പേർ നിരീക്ഷണത്തിൽ

കോട്ടയം: മങ്കിപോക്സ് ബാധിച്ച കൊല്ലം സ്വദേശിക്കൊപ്പം യാത്ര ചെയ്ത കോട്ടയം ജില്ലയിലെ രണ്ട് പേർ നിരീക്ഷണത്തിൽ. ഇവരെ ജില്ലാ മെഡിക്കൽ ഓഫീസ് 21 ദിവസത്തേക്ക് ഹോം ക്വാറന്‍റൈൻ ഏർപ്പെടുത്തി. ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡിഎംഒ ഡോ എൻ.പ്രിയ അറിയിച്ചു. ഈ…

തകിൽ വിദ്വാൻ കരുണാമൂർത്തി അന്തരിച്ചു

വൈക്കം: തകിൽ വിദ്വാൻ കരുണാ മൂർത്തി (52) നിര്യാതനായി. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം രോഗബാധയെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 2.50 നാണ് അന്തരിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ തകിൽ…

എന്തും വിളിച്ചുപറയാമെന്നു കരുതരുത്: മുഖ്യമന്ത്രി

കോട്ടയം: തന്നെ ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾക്ക് എന്തും വിളിച്ചു പറയാൻ കഴിയുമെന്ന് കരുതരുത്.ഏത് കൊലകൊമ്പൻ ആണെങ്കിലും അത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമോ എന്ന് നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. അതിനുള്ള സമയം…