Tag: Jobs

അധ്യാപകർ പോകാൻ മടിക്കുന്ന ഇടമലക്കുടിയിലേക്ക് നിയമനം ചോദിച്ചു വാങ്ങി ഒരു അധ്യാപകൻ

തൊടുപുഴ: സോസൈറ്റിക്കുടിയിലെ ഗവൺമെന്‍റ് ട്രൈബൽ എൽ.പി സ്കൂൾ ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെ ഹൃദയമാണ്.എന്നാൽ ഈ സ്കൂളിലേക്ക് ജോലിക്കെത്താൻ അധ്യാപകരാരും തന്നെ മുന്നോട്ടു വരാറില്ല. പരിമിതമായ സൗകര്യങ്ങൾ, യാത്രാബുദ്ധിമുട്ടുകൾ ജോലിലിസ്ഥലത്ത് നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികൾ എന്നിവയെല്ലാമാണ് ഇടമലക്കുടിയിൽ അധ്യാപകരെത്താതിന്റെ പ്രധാന കാരണങ്ങൾ. ആദ്യമായി നിയമിതരാവുന്നവരും,കുടിയിൽ…

വിദ്യാര്‍ഥികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്താന്‍ ലിങ്ക്ഡ്ഇന്നുമായി സര്‍ക്കാര്‍ കൈകോര്‍ക്കുന്നു

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം) നടത്തുന്ന ‘കണക്റ്റ് കരിയർ ടു കാമ്പസ്’ (സിസിസി) കാമ്പയിന്‍റെ ഭാഗമായി കേരള ഡെവലപ്മെന്‍റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്), ഐസിടി അക്കാദമി ഓഫ് കേരള (ഐസിടികെ) എന്നിവ ലോകത്തിലെ ഏറ്റവും വലിയ…

അഗ്നിപഥ്; ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇതുവരെ ലഭിച്ചത് 3 ലക്ഷം അപേക്ഷകള്‍

ന്യൂ ഡൽഹി: അഗ്നീപഥ് മിലിട്ടറി റിക്രൂട്ട്മെന്‍റ് സ്കീമിന് കീഴിൽ വെള്ളിയാഴ്ച വരെ 3.03 ലക്ഷം അപേക്ഷകളാണ് ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജൂലൈ രണ്ടിനാണ് ഇന്ത്യൻ നേവി ഈ സ്കീമിന് കീഴിൽ റിക്രൂട്ട്മെന്‍റ് പ്രക്രിയ ആരംഭിച്ചത്. ഇന്ത്യൻ നാവികസേനയില്‍…

തൊഴിലില്ലായ്മ നിരക്കില്‍ വര്‍ദ്ധനവ്; ഇന്ത്യയിൽ ഭയാനകമായ സാഹചര്യം

ദില്ലി: ജൂൺ മാസത്തെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടു. ഇന്ത്യയിലെ നിലവിലെ തൊഴിൽ സാഹചര്യം ഭയാനകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡും ലോക്ക്ഡൗണുമാണ് ഇപ്പോഴത്തെ അവസ്ഥയുടെ പിന്നിലെന്ന് പറയേണ്ടിയിരിക്കുന്നു. തൊഴിൽ പ്രതിസന്ധിക്കിടയിലും തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ…

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക ഇല്ലേ..!

കോഴിക്കോട്: വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രറി സൗകര്യമില്ല. ഈ വർഷത്തെ ഹയർ സെക്കൻഡറി പ്രോസ്പെക്ടസിലും ലൈബ്രറി ഫീസ് ഈടാക്കുന്നതായി പരാമർശിക്കുന്നുണ്ട്. എന്നാൽ , ഫലപ്രദമായ ലൈബ്രറി പ്രവർത്തനങ്ങളോ ലൈബ്രേറിയൻമാരോ ഇല്ലാതെയാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. 2001ലെ കേരള…

‘പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളെ അപ്രന്റീസ് എന്‍ജിനീയര്‍മാരായി നിയമിക്കും’

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട 500 യുവാക്കളെ അപ്രന്റീസ് എഞ്ചിനീയർമാരായി നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പഞ്ചായത്ത്, ബ്ലോക്ക് മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിലും പട്ടികജാതി വികസന ഓഫീസുകളിലും നിയമനം നടത്തും. രണ്ടു വർഷമാണ് കാലാവധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ പട്ടികജാതി…

മലയാളികൾ തൊഴില്‍ത്തട്ടിപ്പിനിരയാകുന്നു; ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം: വിദേശത്തുള്ള മലയാളികൾ തൊഴിൽ തട്ടിപ്പുകൾക്ക് ഇരയാവുന്നത് കൂടുന്നു. ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് നോർക്ക റൂട്ട്സ് മുന്നറിയിപ്പ് നൽകി. വിദേശ യാത്രയ്ക്ക് മുൻപ് മുമ്പ് തൊഴിലുടമയുടെ വിവരങ്ങൾ കൃത്യമായി മനസിലാക്കണമെന്നും ഇ-മൈഗ്രേറ്റ് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിംഗ് ഏജൻസികൾ വഴി…

അഗ്നിപഥ് റിക്രൂട്ട്മെന്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ഡൽഹി: ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ സൈന്യത്തിൽ ജോലി നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥ് എന്ന പേരിൽ അഗ്നിപരീക്ഷ നടത്തരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാക്കുകൾ, “2 വർഷത്തേക്ക് റാങ്കില്ല, പെൻഷനില്ല,…

രാജ്യത്ത് ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രം

ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ രാജ്യത്ത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. മന്ത്രാലയങ്ങളും വകുപ്പുകളും ഇത് ഒരു ദൗത്യമായി പരിഗണിച്ച് നിയമനം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ…