Tag: Hajj

കാല്‍നടയായി ഹജ്ജ് യാത്ര; പാകിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ലെന്ന് ശിഹാബ് ചോറ്റൂര്‍

ഹജ്ജിനായി മക്കയിലേക്കുള്ള കാല്‍നടയാത്രക്കിടെ പാകിസ്ഥാൻ തനിക്ക് വിസ നിഷേധിച്ചെന്ന വാർത്തകൾ ശിഹാബ് ചോറ്റൂര്‍ നിഷേധിച്ചു. ട്വിറ്ററിലൂടെയാണ് ശിഹാബ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ ആവശ്യപ്പെട്ട് ഇതുവരെ പാകിസ്ഥാൻ കോടതിയെ സമീപിച്ചിട്ടില്ല. ശിഹാബിന് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു പാക് പൗരനാണ് കോടതിയെ സമീപിച്ചത്. ഇതാണ്…

ശിഹാബ് ചോറ്റൂരിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു

ന്യൂഡല്‍ഹി: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു. ഇതിനകം 3,000 കിലോമീറ്ററിലധികം സഞ്ചരിച്ച ശിഹാബ് പഞ്ചാബിലെ വാഗാ അതിർത്തിയിൽ 15 ദിവസത്തോളമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-പാക് അതിർത്തിയിൽ എത്തിയാലുടൻ വിസ അനുവദിക്കാമെന്ന് ന്യൂഡൽഹിയിലെ പാക്…

ഇന്ത്യൻ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും

യുഎഇ: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും. ഹജ്ജ് നിർവഹിച്ച മലയാളികളുടെ ആദ്യ ബാച്ച് നാളെ കൊച്ചിയിലേക്ക് മടങ്ങും. ഹജ്ജിന് മുമ്പ് മദീന സന്ദർശിക്കാത്ത ഇന്ത്യൻ തീർത്ഥാടകരുടെ മദീന സന്ദർശനവും നാളെ ആരംഭിക്കും. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി…

ഹജ്ജ് കർമങ്ങൾ ഇന്ന് സമാപിക്കും

മക്ക: ഹജ്ജ് കർമ്മങ്ങൾ ഇന്ന് സമാപിക്കും. ഇന്നലെ കർമങ്ങൾ അവസാനിപ്പിക്കാത്ത എല്ലാ തീർത്ഥാടകരും ഇന്ന് ചടങ്ങുകൾ പൂർത്തിയാക്കി മിനായിൽ നിന്ന് മടങ്ങും. തീർത്ഥാടകർക്ക് മടങ്ങാനുള്ള സമയമാണ്. ആറ് ദിവസം നീണ്ടുനിൽക്കുന്ന ഹജ്ജ് കർമ്മങ്ങൾ ഇന്ന് സമാപിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് ജംറകളിൽ കല്ലെറിയുന്ന…

ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ 9ന്; കേരളത്തില്‍ സാധ്യത 10ന്

ജിദ്ദ: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാള്‍ ജൂലൈ 9ന് ആകാൻ സാധ്യത. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് അറഫാ ദിനം, ബലി പെരുന്നാള്‍ തുടങ്ങിയ പ്രധാന ഹജ്ജ് ചടങ്ങുകളുടെ തിയതികളില്‍ തീരുമാനമായത്. സൗദി അറേബ്യയില്‍ തുമൈറിലാണ് ഇന്നലെ മാസപ്പിറവി…

കേരളത്തിൽ നിന്ന് മക്കയിലേക്ക് കാൽനട യാത്ര തുടങ്ങി ശിഹാബ്; താണ്ടേണ്ടത് 8640.കി.മീ

കോട്ടയ്ക്കല്‍: ശിഹാബ് തന്റെ വിശുദ്ധ യാത്ര പ്രാർത്ഥനയോടെ ആരംഭിച്ചു. സുബ്ഹി നമസ്കാരം കഴിഞ്ഞ് ദു ആ ചൊല്ലി തന്റെ പ്രിയപ്പെട്ട എല്ലാവരോടും യാത്ര പറഞ്ഞ് നടത്തം ആരംഭിച്ച ശിഹാബിന് ഇനി ഒരേയൊരു ലക്ഷ്യമേയുള്ളൂ , അടുത്ത ഹജ്ജിന് മുമ്പ് മക്കയിലെത്തുക. 29…