Tag: Fishermen

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന സമുച്ചയത്തിനായി ഭൂമി നല്‍കാൻ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ജില്ലയിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനായി സ്ഥലം ഫിഷറീസ് വകുപ്പിന് കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ കൈവശമുള്ള 17.43 ഏക്കർ ഭൂമിയിൽ 8 ഏക്കർ ഭൂമി കൈമാറും. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ…

കൈയ്യൊഴിയാതെ സർക്കാർ; ഡോക്ടർ സുൽഫത്ത് പൊന്നാനി കടപ്പുറത്തിന്റെ അഭിമാനം

പൊന്നാനി: സുൽഫത്ത് അഭിമാനമാവുകയാണ്. തീരദേശത്തെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ ഡോക്ടറായിരിക്കുകയാണ് സുൽഫത്ത്. തന്നെപോലുള്ള നിർധന കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിന് സഹായമേകി കൂടെ നിൽക്കാൻ കഴിഞ്ഞുവെന്നത് സുൽഫത്തിന്റെ നേട്ടത്തിന് കൂടുതൽ മധുരമേകുന്നു.അഞ്ചു വർഷം മുൻപ് എം. ബി.ബി.എസ്.ഫീസിളവിൽ നിർണ്ണായക പങ്കു…

ചാവക്കാട് മുനയ്ക്കകടവിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ചാവക്കാട് : ചാവക്കാട് മുനയ്ക്കക്കടവിൽ നിന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ ഹെലികോപ്റ്റർ തെരച്ചിലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കരയിൽ എത്തിക്കാൻ ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ട്.പുല്ലൂർവിള സ്വദേശികളായ മണിയൻ, ഗിൽബെർട്ട്…

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകൾക്കിടയിലും, മത്സ്യത്തൊഴിലാളികൾ പുതിയ മത്സ്യബന്ധന സീസണിനെ കൂടുതൽ ആശങ്കയോടെയാണ് സ്വാഗതം ചെയ്യുന്നത്. 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലയളവിന് ശേഷം ഇന്ന്…

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി 344 കോടിയുടെ പദ്ധതി

ചെല്ലാനം : ഏറ്റവും കൂടുതൽ സുരക്ഷ ആവശ്യമുള്ള തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും ഉപജീവനമാർഗവും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെല്ലാനത്തെ തീരശോഷണവും കടൽക്ഷോഭവും പരിഹരിക്കുന്നതിനുള്ള ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടൽ തീരസംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും…

മത്സ്യഫെഡിലെ അഴിമതി; കുറ്റക്കാരെ കണ്ടെത്തണമെന്നു മത്സ്യത്തൊഴിലാളി ഫോറം

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം ഉറപ്പാക്കുന്നതിനായി മത്സ്യബന്ധന മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഏകോപന സംവിധാനമായി രൂപവത്കരിച്ച മത്സ്യഫെഡിലെ അഴിമതിയെക്കുറിച്ച് ഗൗരവമായ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി ഫോറം ആവശ്യപ്പെട്ടു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി…