Tag: FIFA World Cup 2022

ഫുട്ബോൾ ആവേശം തിയേറ്ററിലും; ലോകകപ്പ് കാണാൻ തിയേറ്റർ വിട്ടു നൽകി ഉടമ

തിരുവമ്പാടി: സിനിമാഹാളിന്‍റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന കോളാമ്പിയിൽ നിന്നും നിർത്താതെയുള്ള സിനിമാഗാനങ്ങൾ,ടിക്കറ്റെടുക്കാൻ നേരമായെന്നറിയിച്ചുള്ള മണിയൊച്ച, ഒടുവിൽ തിക്കിലും തിരക്കിലും പെട്ട് ആർപ്പുവിളികൾക്കും,കയ്യടികൾക്കുമൊപ്പം തിയേറ്ററിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം,ആ ഗൃഹാതുരതകൾ വീണ്ടുമെത്തുകയാണ് ഫുട്ബോളിന്റെ രൂപത്തിൽ. നെഞ്ചിൽ കൊണ്ട് നടക്കുന്ന മെസ്സിയെയും, നെയ്മറും, റൊണാൾഡോയുമെല്ലാം ബിഗ്സ്ക്രീനിലെത്തുന്നതിന്റെ…

ഫിഫ ലോകകപ്പ്; ബ്രസീൽ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു, റോബർട്ടോ ഫിർമിനോ പുറത്ത്

റിയോ ഡി ജനീറോ: ഫിഫ ലോകകപ്പിനുള്ള ബ്രസീലിന്‍റെ ടീമിനെ പ്രഖ്യാപിച്ചു. ബ്രസീൽ കോച്ച് ടിറ്റെ 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂപ്പർ താരം നെയ്മർ ഉൾപ്പെടെ പ്രതീക്ഷിച്ച മിക്ക താരങ്ങളും ഉൾപ്പെട്ട ടീമിൽ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയുടെ അഭാവം ശ്രദ്ധേയമാണ്.…

പുള്ളാവൂരില്‍ റൊണാള്‍ഡോയും; മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകളേക്കാൾ ഉയരം

മലപ്പുറം: കനത്ത മഴയിൽ കോഴിക്കോട് കൊടുവള്ളി പുള്ളാവൂരില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും സ്ഥാപിച്ചു. നേരത്തെ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾക്ക് തൊട്ടടുത്താണ് റൊണാൾഡോയുടെ ആരാധകർ കട്ട് ഔട്ട് ഉയർത്തിയത്. ഒരു ഉത്സവാന്തരീക്ഷമാണ് ഇപ്പോൾ പ്രദേശത്ത് നിലനിൽക്കുന്നത്. മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകളേക്കാൾ…

ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി കേരളത്തിന്റെ ഉരു

കോഴിക്കോട്: ഫിഫ ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി ആയിരം ‘ഉരു’ ഖത്തറിലേക്ക്. ബേപ്പൂരിലെ ഉരുവിന്റെ കുഞ്ഞുമാതൃകകളാണു കടൽ കടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച ഇത്തരത്തിലെ 1000 ഉരുക്കളാണു നിർമിക്കുക. ലോകകപ്പിന് 4 തരം സമ്മാനങ്ങളാണ് ഫിഫ അംഗീകരിച്ചിരിക്കുന്നത്. സാംസ്കാരിക വിഭാഗത്തിലെ സമ്മാനങ്ങളുടെ…

ലോകകപ്പ് നേടിയാല്‍ ഓരോ ജര്‍മന്‍ താരത്തിനും ലഭിക്കുക വമ്പന്‍ തുക

മ്യൂണിക്ക്: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ കിരീടം നേടാനായാല്‍ ജര്‍മന്‍ താരങ്ങള്‍ക്ക് ബോണസായി ലഭിക്കുക വമ്പന്‍ തുക. ലോകകപ്പ് നേടിയാല്‍ ഒരോ കളിക്കാരനും 400000 യൂറോ അഥവാ 3 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ്…

‘ബോൾ ബോൾ ഖത്തർ ഖത്തർ’ എന്ന പേരിൽ ലോകകപ്പ് ഗാനം എഴുതി മലയാളികൾ

കോഴിക്കോട്: നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ആശംസാ ഗാനവുമായി എത്തിയിരിക്കുകയാണ് മലയാളി ടീം. പിന്നണി ഗായകൻ അക്ബർ ഖാനാണ് ഇംഗ്ലീഷിലും അറബിയിലും ഗാനം ആലപിച്ചിരിക്കുന്നത്. സാദിഖ് പന്തല്ലൂരാണ് ‘ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍’ എന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഗഫൂർ…

ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കില്ല: ഫിഫ

ദോഹ: ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ചിലെ സമർപ്പിച്ച ഹർജി ലോക ഫുട്ബോൾ ഭരണസമിതി ഫിഫ തള്ളി. ഇതോടെ ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് അയവ് വന്നിട്ടുണ്ട്. നവംബർ 20ന് ഇക്വഡോറും ആതിഥേയരായ ഖത്തറും തമ്മിലാണ് ലോകകപ്പിന്‍റെ ഉദ്ഘാടന…

ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മനുഷ്യാവകാശ വൊളന്റിയര്‍മാരെ നിയമിക്കുന്നു

ഖത്തര്‍: ലോകകപ്പിൽ സേവനമനുഷ്ഠിക്കാൻ ഖത്തർ മനുഷ്യാവകാശ വൊളന്റിയർമാരെ റിക്രൂട്ട് ചെയ്യുന്നു. മത്സരം കാണാനെത്തുന്ന ലോകമെമ്പാടുമുള്ള കാണികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യം. എല്ലാവർക്കും സാധ്യമായ ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ഗെയിം കാണാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സന്നദ്ധപ്രവർത്തകർ ഇടപെടും. ലോകകപ്പ്…

ഖത്തർ ലോകകപ്പ് 2022; ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി നീട്ടി

ഖത്തർ : ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി നീട്ടി. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തീരുമാനം. പണമടയ്ക്കുന്നതിനുള്ള പുതിയ പരിധി ഫിഫ വ്യക്തമാക്കിയിട്ടില്ല. ടിക്കറ്റ് വിൽപ്പനയുടെ രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് ലഭിച്ചവർക്ക് ഇന്ന് വരെ പണമടയ്ക്കാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ…

യുക്രൈനെ 1-0ന് തോൽപ്പിച്ച് ലോകകപ്പ് യോഗ്യത നേടി വെയ്ൽസ്

കാർഡിഫ്: കാർഡിഫിൽ നടന്ന മത്സരത്തിൽ യുക്രൈനെ 1-0ന് തോൽപ്പിച്ച് ഖത്തർ ലോകകപ്പിന് യോഗ്യത നേടി വെയ്ൽസ്. 34–ാം മിനിറ്റിൽ യുക്രൈൻ താരം ആൻഡ്രി യാർമോലെങ്കോയുടെ ഗോളാണ് കളിയിൽ നിർണായകമായത്. വെയ്ൽസ് ക്യാപ്റ്റൻ ഗാരെത് ബെയ്ലിന്റെ ഫ്രീകിക്ക് യർമോലെങ്കോയുടെ ദേഹത്ത് തട്ടി യുക്രൈന്റെ…