Spread the love

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി എന്ന് വിശേഷിപ്പിച്ച് രാഹുൽ ഈശ്വർ. പ്രധാനമന്ത്രി മോദിക്ക് ട്വിറ്ററിലൂടെ പങ്കുവെച്ച ജന്മദിന സന്ദേശത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും രാഹുൽ പങ്കുവച്ചിട്ടുണ്ട്.

‘ഇന്ത്യയുടെ രണ്ടാമത്തെ മഹാാത്മാവായ അങ്ങേക്ക് ദീർഘ കാലം ജീവിക്കാനും ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരതമാതാവും അനുഗ്രഹിക്കട്ടെ’, എന്നാണ് രാഹുൽ ഈശ്വർ ട്വിറ്ററിൽ കുറിച്ചത്. മഹാത്മാ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങൾ ഉൾപ്പെടെയാണ് രാഹുൽ ഈശ്വർ ട്വീറ്റ് ചെയ്തത്.

By newsten