Tag: National

മോദിക്കെതിരെ ട്വീറ്റ്; തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ അറസ്റ്റിൽ

ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് തൃണമൂൽ കോൺഗ്രസ് നേതാവും ദേശീയ വക്താവുമായ സാകേത് ഗോഖലെയെ തിങ്കളാഴ്ച രാത്രി രാജസ്ഥാനില്‍ നിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. സാകേത് ഗോഖലെയ്ക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്ത്…

ലൈംഗിക ബന്ധത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതം അനുമതിയാകില്ല: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അനുമതി തേടിയിരുന്നുവെന്ന വാദം ഡൽഹി ഹൈക്കോടതി തള്ളി. 16 വയസുകാരി ലൈംഗിക ബന്ധത്തിന് സമ്മതം മൂളിയെന്ന വാദം നിയമത്തിന് മുന്നിൽ അനുമതിയായി കണക്കാക്കാനാവില്ലെന്ന് യുവാവിന് ജാമ്യം നിഷേധിച്ച് കൊണ്ട് ഡൽഹി ഹൈക്കോടതി പറഞ്ഞു.…

ദി 2 ആഫ്രിക്ക പേള്‍സ് ഇന്ത്യയിലേക്ക്; കടല്‍ത്തട്ടിലൂടെയുള്ള നീളം കൂടിയ കേബിള്‍ ശൃംഖല

കടല്‍ത്തട്ടിലൂടെ ഇന്‍റർനെറ്റ് എത്തിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ ശൃംഖലയായി മാറുന്ന ‘ദി 2 ആഫ്രിക്ക പേള്‍സ്’ ഇന്ത്യയിലേക്ക് വരുന്നു. ശൃംഖലയെ ഭാരതി എയർടെൽ ഫേസ്ബുക്ക് കമ്പനിയായ മെറ്റയുമായി സഹകരിച്ച് ഇന്ത്യയുമായി ബന്ധിപ്പിക്കും. മെറ്റയുടെ പിന്തുണയോടെ 23 രാജ്യങ്ങളെ ബന്ധിപ്പിച്ച് 2020…

ജീവനോടെയുണ്ടെന്ന് പ്രതിയുടെ ബന്ധുക്കൾ; വർഷങ്ങൾക്ക് മുൻപ് മരിച്ചെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി

ലഖ്നൗ (ഉത്തര്‍പ്രദേശ്): 2015 ൽ കൊല്ലപ്പെട്ടെന്ന് കരുതിയ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തി. ഉത്തർപ്രദേശിലെ ഹത്രാസിലാണ് 21 കാരിയായ യുവതിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങൾ പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന്…

തിരമാലയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കാൻ ‘സിന്ധുജ’; ഐഐടി ഗവേഷകരുടെ പരീക്ഷണം വിജയം

ചെന്നൈ: കടലിലെ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉപകരണം മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകർ വിജയകരമായി പരീക്ഷിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഇത് നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ഐ.ടി.യിലെ ഓഷ്യന്‍ എഞ്ചിനിയറിങ് വിഭാഗം അധ്യാപകന്‍ പ്രൊഫ. അബ്ദുസ്സമദിന്റെ നേതൃത്വത്തിലാണ് തിരമാലകളിലെ ഗതികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി…

കേന്ദ്രം കൂട്ടിയ ബസുകളുടെ ഫിറ്റ്‌നെസ് ഫീസിന് സ്റ്റേ; 1000ത്തിൽ നിന്ന് ഉയർത്തിയത് 13,500ലേക്ക്

ന്യൂഡല്‍ഹി: 15 വർഷത്തിലധികം പഴക്കമുള്ള റൂട്ട് ബസുകളുടെ ഫിറ്റ്നസ് ഫീസ് 1,000 രൂപയിൽ നിന്ന് 13,500 രൂപയായി ഉയർത്തിയത് മരവിപ്പിച്ചു. ബസ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉയർന്ന ഫീസ്…

ഒറ്റ തൂണിൽ ഏറ്റവും നീളമുള്ള ഇരട്ട മേല്‍പ്പാത; നാഗ്പൂർ പാതയ്ക്ക് ലോക റെക്കോർഡ്   

മുംബൈ: നാഗ്പൂർ നഗരത്തിലെ ഇരട്ട മേല്‍പ്പാതയ്ക്ക് ലോക റെക്കോർഡ്. ഇവിടെ മൂന്ന് പാതകളാണ്, ഒന്നിന് മുകളിൽ ഒന്നായി ഉള്ളത്. ഏറ്റവും താഴ്ന്നത് പഴയ വാർധ ദേശീയ പാതയാണ്. അതിന് മുകളിൽ സമാന്തരമായി മേല്‍പ്പാത. അതിന് മുകളിലായി മെട്രോ ലൈൻ. ഈ രണ്ട്…

ലഖിംപൂർ ഖേരി കേസ്; ആശിഷ് വിചാരണ നേരിടണം, കോടതി അപ്പീൽ തളളി

ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വിചാരണ നേരിടും. ആശിഷിന്‍റെ അപ്പീൽ കോടതി തള്ളിയതാണ് വിചാരണയ്ക്ക് വഴിയൊരുക്കിയത്. 2020 ഒക്ടോബർ മൂന്നിനാണ് ലഖിംപൂർ ഖേരിയിൽ…

ജെഡിയു അധ്യക്ഷനായി ലലൻ സിംഗ് തുടരും; കാലാവധി 3 വർഷം

പട്ന: ജനതാദൾ (യു) ദേശീയ പ്രസിഡന്‍റായി ലലൻ സിംഗ് തുടരും. ലലൻ സിംഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിംഗ് മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് വരണാധികാരി അനിൽ ഹെഗ്ഡെ പറഞ്ഞു. കാലാവധി 3 വർഷമാണ്. പാർട്ടിയുടെ ദേശീയ കൗൺസിൽ…

ലാലു പ്രസാദ് യാദവിൻ്റെ ശസ്ത്രക്രിയ വിജയകരം; നേതാവിനായി പൂജകൾ നടത്തി പ്രവർത്തകർ

പട്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. സിംഗപ്പൂരിലെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ലാലുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ലാലുവിന്‍റെ മകൾ രോഹിണി ആചാര്യയാണ് വൃക്ക ദാനം ചെയ്തത്. ലാലുവിന്‍റെ ഭാര്യ റാബ്രി ദേവി, മകൻ…