Tag: Congress

ഭ്രഷ്ട് കൊണ്ട് ജനപിന്തുണ നഷ്ടപ്പെടില്ല; തരൂരിനെ പിന്തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ് പ്രമേയം

കണ്ണൂർ: ഒരു വിഭാഗം മുതിർന്ന നേതാക്കളടക്കം വിമർശനമുന്നയിക്കുമ്പോൾ കണ്ണൂരിൽ ശശി തരൂരിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരമാണെന്നും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് ജനപിന്തുണ നഷ്ടപ്പെടില്ലെന്നും പ്രമേയത്തിൽ പറയുന്നു. കാലത്തിന്‍റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. തരൂരിനെ…

ഹിമാചൽ ഫലം കേരളം വിലയിരുത്തണം; കോൺഗ്രസിനെ വിമർശിച്ച് ലീഗ് മുഖപത്രം

കോഴിക്കോട്: കോൺഗ്രസിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രം. ഹിമാചൽ തിരഞ്ഞെടുപ്പ് ഫലം കേരള നേതൃത്വം വിലയിരുത്തണമെന്ന് ലേഖനത്തിൽ പറയുന്നു. പരസ്പരം പഴിചാരിയും വെട്ടി നിരത്തിയും മുന്നോട്ട് പോയാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്ന് പോകുമെന്ന് ഗുജറാത്ത് ഫലം വ്യക്തമാക്കിയെന്നും ചന്ദ്രികയിലെ ലേഖനത്തിൽ…

തിരഞ്ഞെടുത്ത് ചൂടാറുംമുന്നേ ആപ്പിലേക്ക് ചേക്കേറി; മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസിലേക്ക് മടക്കം

ന്യൂഡല്‍ഹി: മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലത്തിന്റെ മുന്നോടിയായി ആം ആദ്മി പാർട്ടിയിലേക്ക് മാറിയ കോൺഗ്രസ് കൗൺസിലറും സംസ്ഥാന വൈസ് പ്രസിഡന്‍റും മണിക്കൂറുകൾക്കുള്ളിൽ പാർട്ടിയിൽ തിരിച്ചെത്തി. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് അലി മെഹ്ദി, മുസ്തഫാബാദിൽ നിന്ന് വിജയിച്ച സബീല ബീഗം, ബ്രിജ്പുരിയിൽ…

തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് നടപടി; ഹിമാചലില്‍ 30 കോൺഗ്രസ് നേതാക്കളെ പുറത്താക്കി

ഷിംല: ഹിമാചൽ പ്രദേശിൽ 30 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. 30…

ലീവെടുത്ത് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; അധ്യാപകന് സസ്‌പെന്‍ഷന്‍

ഭോപാല്‍: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത അധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ രാജേഷ് കനോജയെയാണ് സസ്പെൻഡ് ചെയ്തത്. നവംബർ 25ന് സസ്പെൻഡ് ചെയ്തെങ്കിലും സസ്പെൻഷൻ ഉത്തരവ് സോഷ്യൽ…

ബിഷപ്പുമാരെ കണ്ടതിൽ രാഷ്ട്രീയമില്ല, അവർ ക്ഷണിക്കുന്നു, താൻ പോകുന്നു: തരൂർ

കോട്ടയം: ബിഷപ്പുമാരെ കണ്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ശശി തരൂർ. അവർ ക്ഷണിക്കുന്നു, താൻ പോകുന്നു, അത്രമാത്രമെന്നും തരൂർ പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് തന്‍റെ സന്ദർശനങ്ങൾ വിവാദമായതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ളവർ വന്ന്…

ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ നടപടി മരവിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് നിന്നുള്ള ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് മരവിപ്പിച്ചു. ശശി തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ട ജില്ലയിൽ നിന്നുള്ള ഏക ഭാരവാഹിയായിരുന്നു ഷാജി. മലപ്പുറത്ത് ശശി തരൂരിന് നൽകിയ സ്വീകരണത്തിലും ഷാജി സജീവമായിരുന്നു. ഷാജിയെ കെ.പി.സി.സി അംഗമായി…

ഭാരത് ജോഡോയിലെ തിക്കും തിരക്കും; കെ സി വേണുഗോപാലിന് പരുക്ക്

ഇന്‍ഡോര്‍: ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ് കെ.സി വേണുഗോപാൽ എം.പിക്ക് പരുക്ക്.  മധ്യപ്രദേശിലെ ഇൻഡോറിലെ യാത്രയിലുണ്ടായ അനിയന്ത്രിതമായ  തിക്കിലും തിരക്കിലും പെട്ട് എഐസിസി ജനറൽ സെക്രട്ടറി  നിലത്ത് വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. ക്യാമ്പിലെത്തി പ്രഥമ ശുശ്രൂഷകൾ ചെയ്ത ശേഷം വേണുഗോപാൽ…

പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കുന്നു എന്ന ആരോപണം തള്ളി തരൂര്‍

കണ്ണൂർ: കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. “ഇത്തരം ആരോപണങ്ങള്‍ വിഷമമുണ്ടാക്കുന്നതാണ്. മലബാറില്‍ പങ്കെടുത്തവയെല്ലാം പൊതുപരിപാടികളാണ്. ഇതില്‍ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്ക് അറിയണം,” തരൂര്‍ വ്യക്തമാക്കി. ആരേയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല താനെന്നും ശശി…

പരസ്യപ്രതികരണം പാടില്ലെന്ന് പറഞ്ഞത് കാര്യമാക്കുന്നില്ല; സുധാകരന് മറുപടിയുമായി തരൂര്‍

കോഴിക്കോട്: പരസ്യമായ അഭിപ്രായപ്രകടനങ്ങൾ പാടില്ലെന്ന കെ.പി.സി.സി തീരുമാനം കാര്യമാക്കുന്നില്ലെന്ന് കോൺഗ്രസ് എം.പി ശശി തരൂര്‍. പാർട്ടി വേദിയിൽ പ്രതികരിക്കുന്നതിൽ എന്താണ് വിലക്കെന്ന് അദ്ദേഹം ചോദിച്ചു. കോഴിക്കോട് ബാർ അസോസിയേഷന്‍റെ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്‍റെ ഐക്യം തകർക്കുന്ന…