Spread the love

ന്യൂഡൽഹി: ന്യൂഡൽഹി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളിലുള്ള വർധനയുടെ സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ഇതോടെ രാജ്യം കോവിഡ് വ്യാപനത്തിൻറെ നാലാം തരംഗത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയും ശക്തമാണ്. രാജ്യത്തെ കോവിഡ് കേസുകൾ 84 ദിവസത്തിനിടെ ആദ്യമായി വെള്ളിയാഴ്ച 4,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,962 പേർക്കാണ് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 4,141 ആയിരുന്നു. ഇന്നലെ മാത്രം 26 പേർ മരിച്ചു.

കേസുകൾ വർദ്ധിക്കുകയാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷൺ കേരളം, തമിഴ്നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്.

നാലാം തരംഗത്തെ നേരിടാൻ കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നഗരത്തിലെ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ഹൗസിംഗ് സൊസൈറ്റികളിൽ ടെസ്റ്റിംഗ് ക്യാമ്പുകൾ സ്ഥാപിക്കുന്നതിനും ജംബോ സെൻററുകളിലേക്ക് കൂടുതൽ ഉപകരണങ്ങൾ എത്തിക്കുന്നതിനും വാർ റൂമുകൾ തുറക്കുന്നതിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

By newsten