Tag: Covid-19

കോവി‍ഡിന്റെ അടിയന്തരഘട്ടം അവസാനിക്കാറായെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ചൈനയും ബ്രിട്ടനും ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും കൊവിഡ് നിരക്ക് ഇപ്പോഴും ഉയരുകയാണ്. എന്നാൽ കൊവിഡിന്‍റെ അടിയന്തരഘട്ടം അവസാനിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ വ്യക്തമാക്കി. എന്നാൽ ഒമികോണിന്‍റെ വ്യാപനം ഇപ്പോഴും ദ്രുതഗതിയിലാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പകർച്ചവ്യാധിയുടെ അടിയന്തരഘട്ടം…

കോവിഡ് കാലത്തെ കേസുകൾ പിൻ‌വലിക്കൽ; മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് രജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തെ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. കൊവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000 ലധികം കേസുകളാണ് രജിസ്റ്റർ…

ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് ഇന്ത്യയിൽ അനുമതി

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് കേന്ദ്രം അംഗീകാരം നൽകി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) 18 വയസിന് മുകളിലുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനാണ് അനുമതി നൽകിയത്. മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം ബിബിവി…

ചൈനയിൽ കോവിഡ് പിടിമുറുക്കുന്നു; കേസുകളിൽ വൻ വർദ്ധന

ബെയ്ജിങ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ തുടരുന്ന ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. ബുധനാഴ്ച മാത്രം 31,527 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517 പേർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് നാഷണൽ ഹെൽത്ത് ബ്യൂറോ അറിയിച്ചു. ഏപ്രിൽ 13നു ശേഷം ഇതാദ്യമായാണ് ഒരു…

സംസ്ഥാനത്ത് കോവിഡ് കൂടുന്നു; നിസാരമായി കാണരുതെന്ന് വിദഗ്ധർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർദ്ധിക്കുകയാണ്. പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് നിസ്സാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. സെപ്റ്റംബറിൽ 336 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി വൈറൽ പനി…

യുഎഇയിൽ ഇനി മാസ്ക് നിർബന്ധമില്ല; കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ

ദുബായ്: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. സ്കൂളുകൾ ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും മാസ്ക് നിർബന്ധമല്ല. ആവശ്യമുള്ളവർ മാത്രമേ ഇനി മാസ്ക് ധരിക്കേണ്ടതുള്ളൂ. പള്ളികളിൽ സാമൂഹിക അകലവും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ ഐസൊലേഷൻ അഞ്ച് ദിവസമായി കുറച്ചിട്ടുണ്ട്. രോഗികളുമായി സമ്പർക്കം…

കോവിഡ് മരണങ്ങള്‍ കേരളം അറിയിക്കുന്നത് വൈകിയെന്ന് കേന്ദ്രം

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും കാണിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി…

രാജ്യത്ത് 21,411 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 21,411 പുതിയ കോവിഡ് -19 കേസുകളും 67 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ എണ്ണത്തിൽ 2.1 ശതമാനം കുറവുണ്ടായി. ആകെ രോഗബാധിതരുടെ എണ്ണം 4,38,68,476…

രാജ്യത്തെ കോവിഡ് കണക്കുകൾ; 21,880 പേർക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 21,880 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,38,47,065 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ…

കെ എല്‍ രാഹുലിന് കോവിഡ്; വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20യിൽ കളിക്കാൻ സാധ്യതയില്ല

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം അവസാനം ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ രാഹുലിന് ടി20 മത്സരം കളിക്കാൻ കഴിയുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്. രാഹുലിന് കോവിഡ്-19 സ്ഥിരീകരിച്ചതായി ബിസിസിഐ പ്രസിഡന്‍റ് സൗരവ്…