തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിവാര കോവിഡ് രോഗികളുടെ എണ്ണം 4139ൽ നിന്ന് 6556 ആയി ഉയർന്നതോടെ കൂടുതൽ ജാഗ്രത പുലർത്താൻ കേന്ദ്രം ജനങ്ങളോട് ആവശ്യപ്പെട്ടു. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തിൽ വര്‍ധനവ് രേഖപ്പെടുത്തിയത്.
രോഗവ്യാപനം തടയുന്നതിന് സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ട്.