Tag: Health

372 മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമാക്കി കുവൈറ്റ്

കുവൈത്ത് സിറ്റി: 372 തരം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രി അഹമ്മദ് അൽ അവാദിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. നിലവിലെ സാഹചര്യത്തിൽ, രാജ്യം വിവിധ മരുന്നുകളുടെ ക്ഷാമം നേരിടുകയാണ്. ഈ സാഹചര്യത്തിൽ പൗരന്മാർക്ക് മെച്ചപ്പെട്ട…

അമ്മയും കുഞ്ഞും മരിച്ച സംഭവം; കൃത്യമായി ആരോഗ്യവിവരം ധരിപ്പിക്കാഞ്ഞതും പിഴവെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യസ്ഥിതി കൃത്യ സമയത്ത് ബന്ധുക്കളെ അറിയിക്കാത്തത് ചികിത്സാ പിഴവിന്‍റെ പരിധിയിൽ വരുമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. ഇക്കാര്യം…

വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി കൂടുതല്‍ പ്രവര്‍ത്തിക്കുമെന്ന് പഠനം

വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പുതിയ പഠനം. പ്രധാനമായും ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും ആണ് വൈറ്റമിൻ ഡി ലഭിക്കുന്നത്. അസ്ഥികൾ, പല്ലുകൾ, പേശികൾ എന്നിവയെ നിലനിർത്താൻ സഹായിക്കുന്ന കാൽസ്യം, ഫോസ്ഫേറ്റ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്നത് വൈറ്റമിൻ ഡിയാണ്. എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുക…

അമേരിക്കന്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കും; മൈന്‍ഡ്മെയ്സ് – വൈബ്ര ഹെല്‍ത്ത്കെയര്‍ സഹകരണം

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ പിന്തുണയുള്ള യൂണികോൺ കമ്പനിയായ മൈൻഡ്മെയ്സ് യുഎസിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി വൈബ്ര ഹെൽത്ത് കെയറുമായി സഹകരിക്കും. ഇന്ത്യൻ വംശജനായ ന്യൂറോ സയന്‍റിസ്റ്റ് സ്ഥാപിച്ച മൈൻഡ് മെയ്സ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ന്യൂറോ ടെക്നോളജി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആഗോള സ്ഥാപനമാണ്.…

ഹൃദയ ശസ്ത്രക്രിയക്ക് ശേഷം വീണ്ടും മൈതാനത്ത്; വാസുദേവന് ഇരട്ടസ്വർണ്ണം

കോഴിക്കോട്: ഡോക്ടർ, ശസ്ത്രക്രിയ കഴിഞ്ഞ് മുമ്പത്തെപ്പോലെ എനിക്ക് കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുമോ? ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കാത്ത്കിടക്കുമ്പോൾ 63കാരനായ ഈസ്റ്റ്ഹിൽ മാപ്പാല വാസുദേവന്റെ ചോദ്യം. ആറ് മാസത്തെ വിശ്രമത്തിന് ശേഷം എല്ലാം പഴയതുപോലാകുമെന്ന് ഡോക്ടറും ഉറപ്പ് നൽകി. ഹൃദയ സംബന്ധമായ…

ഹീമോഫീലിയ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് കിട്ടാനില്ല; ഒരു വര്‍ഷത്തിനിടെ 10 മരണം

കൊച്ചി: മരുന്ന് കൃത്യസമയത്ത് കുത്തിവയ്ക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് ഹീമോഫീലിയ രോഗികൾ മരിച്ചു. ഹീമോഫീലിയ രോഗികൾക്കായി ഹോം തെറാപ്പി സംവിധാനം ആരംഭിക്കുമെന്ന് കഴിഞ്ഞ ഹീമോഫീലിയ ദിനത്തിൽ ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. തൽഫലമായി…

സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു; കൂടുതൽ ബാധിക്കുന്നത് കുട്ടികളെ

കണ്ണൂർ: സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു. കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ഇത് അതിവേഗം പടരുന്ന നേത്രരോഗമാണെങ്കിലും, ശ്രദ്ധിച്ചാൽ തടയാൻ കഴിയും. മറ്റുചില നേത്രരോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്. സർക്കാർ ആശുപത്രികളിൽ ചെങ്കണ്ണിന് ചികിത്സ ലഭ്യമാണ്. ആശാ വർക്കർമാരുടെയും…

കൊറോണ മനുഷ്യ നിർമ്മിതം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ

ന്യൂ ഡൽഹി: കൊവിഡിന് കാരണമായ കൊറോണ വൈറസ് മനുഷ്യ നിർമ്മിതമെന്ന് വുഹാനിലെ ലാബിൽ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞൻ്റെ വെളിപ്പെടുത്തൽ. ലാബിൽ നിന്ന് വൈറസ് ചോരുകയായിരുന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞനായ ആൻഡ്രൂ ഹഫ് പറഞ്ഞു. ബ്രിട്ടീഷ് ദിനപത്രമായ ദി സൺ ആണ് ഹഫിനെ ഉദ്ധരിച്ച്…

കോവി‍ഡിന്റെ അടിയന്തരഘട്ടം അവസാനിക്കാറായെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ചൈനയും ബ്രിട്ടനും ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും കൊവിഡ് നിരക്ക് ഇപ്പോഴും ഉയരുകയാണ്. എന്നാൽ കൊവിഡിന്‍റെ അടിയന്തരഘട്ടം അവസാനിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ വ്യക്തമാക്കി. എന്നാൽ ഒമികോണിന്‍റെ വ്യാപനം ഇപ്പോഴും ദ്രുതഗതിയിലാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പകർച്ചവ്യാധിയുടെ അടിയന്തരഘട്ടം…

വിവിധ സംസ്ഥാനങ്ങളിലെ അവയവ മാറ്റ ചട്ടങ്ങളിൽ ഏകോപനം വേണം; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂ ഡൽഹി: അവയവ മാറ്റ ചട്ടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങൾ ഏകോപിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീം കോടതി . 2014 ലെ അവയവമാറ്റ നിയമത്തിൽ ഉൾപ്പെടാത്ത സംസ്ഥാനങ്ങളുടെ നിയമങ്ങൾ ഏകോപിപ്പിക്കുന്നത് സർക്കാർ പരിഗണിക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര നിയമവുമായി…