Spread the love

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാവ് ശശിതരൂരിനെ തള്ളി കെപിസിസി ജനറൽ സെക്രട്ടറിയും കെ സുധാകരൻ പക്ഷക്കാരനുമായ കെ ജയന്ത്. കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി രാഹുൽ ഇന്ത്യൻ ജനതയ്ക്കിടയിലേക്ക് ഇറങ്ങുമ്പോൾ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കുതിപ്പിലും കിതപ്പിലും പ്രസ്ഥാനത്തോടൊപ്പം ചേർന്ന് നിൽക്കുന്ന കൂറുള്ള നേതാവ് വേണം അധ്യക്ഷ സ്ഥാനത്തെന്ന് കെ ജയന്ത് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ജയന്ത് തന്‍റെ വോട്ട് ആര്‍ക്കാണെന്ന് വ്യക്തമാക്കിയത്.

“ഇന്ത്യയിലെ മുഴുവൻ നേതാക്കളെയും പേരെടുത്തു വിളിക്കുവാൻ ബന്ധമുള്ള നേതാവാണ് ഖാര്‍ഗെ. ചാതുർവർണ്യത്തെ തിരിച്ചു കൊണ്ടുവരുവാൻ സംഘപരിവാർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്ന ഈ കെട്ടകാലത്തു 60 വർഷകാലം നേതൃത്വപരമായ കഴിവ് തെളിയിച്ചു കടന്നു വന്ന കോൺഗ്രസിന്റെ ദളിത് മുഖം. തനിക്കു മുകളിലാണ് പാർട്ടിയെന്ന് തന്റെ ജീവിതം കൊണ്ട്‌ തെളിയിച്ച  മല്ലികാർജുൻ ഖാർഘയെ അഭിമാനത്തോട് കൂടി ഞാൻ പിന്തുണയ്ക്കുന്നു.” കെ ജയന്ത് വ്യക്തമാക്കി.

By newsten