Spread the love

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് കേന്ദ്രം അംഗീകാരം നൽകി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) 18 വയസിന് മുകളിലുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനാണ് അനുമതി നൽകിയത്.

മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം ബിബിവി 154 അല്ലെങ്കിൽ ഇൻകോവാക് സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി ഭാരത് ബയോടെക് അറിയിച്ചു. ചിമ്പാൻസി കോൾഡ് വൈറസാണ് ഈ വാക്സിനിൽ ഉപയോഗിക്കുന്നത്. അമേരിക്കയിലെ മിസോറിയിലുള്ള സെന്‍റ് ലൂയിയിലെ വാഷിങ്ടൻ സർവകലാശാലയുമായി സഹകരിച്ചാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.

By newsten