തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് രജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തെ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു.
കൊവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000 ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമാണ് മിക്ക കേസുകളും. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കേസുകൾ പിൻവലിക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
സുപ്രീം കോടതി വിധിയിലെ നിർദേശപ്രകാരവും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെയും കേസുകൾ ഉടൻ പിൻവലിക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലകളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരാണ് ഇതിന് മേൽനോട്ടം വഹിക്കേണ്ടത്.