ഗിനിയ: ഗിനിയയില്‍ തടവിലുള്ള ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാന്‍ നടപടികൾ ആരംഭിച്ചു. ഹീറോയിക് ഇഡുന്‍ ചരക്ക് കപ്പലിലാണ് നൈജീരിയയിലേക്ക് മാറ്റുക. കപ്പലിലുള്ള 15 പേരെയും നൈജീരിയന്‍ നാവിക സേന ചരക്ക് കപ്പലിലേക്ക് മാറ്റി. നിലവിൽ ഗിനിയ നാവിക കപ്പലാണ് ഹീറോയിക് ഇഡുന്‍ കപ്പലിന് സുരക്ഷ നല്‍കുന്നത്. എന്ത് സംഭവിച്ചാലും നൈജീരിയയില്‍ ചെന്ന് നേരിടുമെന്ന് ചീഫ് ഓഫീസര്‍ സനു ജോസ് വ്യക്തമാക്കി.
ഗിനിയന്‍ പ്രാദേശിക സമയം രാത്രി 10 മണിയോടെ നാവികരെ ലൂബ പോര്‍ട്ടില്‍ നിന്ന് അവരുടെ കപ്പലിലേക്ക് എത്തിച്ചെങ്കിലും യന്ത്രത്തകരാര്‍ മൂലം യാത്ര തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. യന്ത്രത്തകരാര്‍ പരിഹരിച്ചതോടെയാണ് ഇപ്പോൾ നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകുന്നത്.
ആവശ്യമായ എല്ലാ സഹായങ്ങളും കപ്പല്‍ ജീവനക്കാര്‍ക്ക് ചെയ്ത് നല്‍കുമെന്ന് നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗിനിയയിലെ എംബസി അധികൃതര്‍ക്ക് ഉറപ്പു നല്കി.