Month: May 2022

ടെക്സാസിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ 21 മരണം

ടെക്സാസിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ 21 പേർ മരിച്ചു. ഒരു അധ്യാപികയുള്‍പ്പെടെ 18 കുട്ടികളും മൂന്ന് മുതിർന്നവരുമാണ് കൊല്ലപ്പെട്ടത്. സാന്‍ അന്റോണിയോ സ്വദേശിയായ സാല്‍വദോര്‍ റമോസാണ് (18) ആണ് അക്രമം നടത്തിയത്. ഏറ്റുമുട്ടലില്‍ സാല്‍വദോറും കൊല്ലപ്പെട്ടു. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ആക്രമണത്തിൽ…

തമിഴ്‌നാട്ടില്‍ 31,400 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഹൈദരാബാദും ചെന്നൈയും സന്ദർശിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് ഹൈദ്രാബാദിന്റെ 20 വർഷം പൂർത്തിയാക്കിയതിൻറെ ആഘോഷത്തിൽ പങ്കെടുക്കുകയും 2022 ലെ ബിരുദാനന്തര ബിരുദ (പി.ജി.പി) ക്ലാസിൻറെ ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി പ്രസംഗിക്കുകയും ചെയ്യും.…

ഐപിഎൽ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിന് ജയം; ഗുജറാത്ത് ഫൈനലിൽ

ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഈ ജയത്തോടെ…

2 ദിവസത്തെ സന്ദർശനം; രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്തെത്തും

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. രാത്രി 8.30ൻ ശംഖുമുഖം എയർഫോഴ്സ് വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ ഇറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്വീകരിക്കും. തുടർന്ന് രാജ്ഭവനിൽ പോയി…

50 കോടി കളക്ഷനുമായി ജന ഗണ മന

പൃഥ്വിരാജിൻറെ ‘ജനഗണമന’ 50 കോടി ക്ലബിൽ. ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ പൃഥ്വിരാജ് തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ചിത്രമാണ് ജനഗണമന. മംമ്ത മോഹന്ദാസ്,…

ശ്രീനിവാസൻ വധക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. പട്ടാമ്പി മരുതൂർ സ്വദേശി അഷ്റഫ് ഓമിക്കുന്ന് സ്വദേശി കെ അലി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിനെതിരെ പാലക്കാട് എസ്പി ഓഫീസിൻ മുന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഏപ്രിൽ…

അഴിമതി; പഞ്ചാബ് ആരോഗ്യമന്ത്രിയെ അറസ്റ്റ് ചെയ്തു

പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ അഴിമതിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അഴിമതി ആരോപണങ്ങളിൽ വ്യക്തമായ തെളിവുകൾ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രിസഭയിൽ പുറത്താക്കുന്നതായി മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ടെൻഡറുകൾക്ക് ഒരു ശതമാനം…

യുഎഇയിലും കുരങ്ങുപനി സ്ഥിരീകരിച്ചു

യുഎഇയിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമാഫ്രിക്കയിൽ നിന്ന് എത്തിയ 29 കാരിയായ സ്ത്രീയിൽ ആദ്യ കേസ് കണ്ടെത്തിയതെന്നും, അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും മന്ത്രാലയം വെളിപ്പെടുത്തി. രോഗം നേരത്തെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും അന്വേഷണം, സമ്പർക്ക പരിശോധന,…

“ഇത് സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ആളുകള്‍ക്കെതിരായ താക്കീത്”

നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദൻ മാഷ്. സമൂഹത്തിലെ സ്ത്രീധന ഭീഷണിക്കെതിരെയാണ് കോടതി വിധി പ്രസ്താവിച്ചതെന്നും, സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ആളുകള്‍ക്കെതിരായ താക്കീതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരാൾക്കെതിരായ വിധി…