നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദൻ മാഷ്. സമൂഹത്തിലെ സ്ത്രീധന ഭീഷണിക്കെതിരെയാണ് കോടതി വിധി പ്രസ്താവിച്ചതെന്നും, സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ആളുകള്‍ക്കെതിരായ താക്കീതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരാൾക്കെതിരായ വിധി മാത്രമല്ലെന്നും മന്ത്രി വ്യക്തമാക്കി. സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീധന വിപത്തിനെതിരെയുള്ള പ്രതിരോധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീധനം വാങ്ങുന്ന വിവാഹങ്ങൾക്കും സ്ത്രീധനം ആവശ്യപ്പെടുന്ന വ്യക്തികൾക്കുമെതിരായ മുന്നറിയിപ്പായി ഇതിനെ കണക്കാക്കണമെന്നും മന്ത്രി പറഞ്ഞു.