ബീജിങ്: സമ്പൂർണ കോവിഡ് മുക്ത നഗരങ്ങളായി ചൈനയിലെ ബീജിങ്ങും ഷാങ്ഹായിയും. ഫെബ്രുവരി 19ന് ശേഷം ഇതാദ്യമായാണ് ചൈനയിലെ ഈ രണ്ട് നഗരങ്ങളിലും പ്രാദേശിക വ്യാപനമില്ലാതെ സീറോ-കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ദേശീയ തലത്തിൽ, ചൈനയിൽ തിങ്കളാഴ്ച 22 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
4 മാസത്തെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ചൈനയ്ക്ക് കോവിഡ് വ്യാപനം തടയാൻ സാധിച്ചത്. ജനങ്ങളെ പൂർണ്ണമായും വീടിനുള്ളിൽ പൂട്ടിയിട്ടും നിരന്തരമായ പരിശോധനകൾ നടത്തിയും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ചൈന വീണ്ടും രോഗത്തെ നിയന്ത്രിച്ചു.
അതിവേഗം വ്യാപിക്കുന്ന ഒമിക്രോൺ വകഭേദം ഉണ്ടായിരുന്നിട്ടും വൈറസിനെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ചൈന തെളിയിച്ചിട്ടുണ്ട്. വാക്സിനേഷനിലൂടെ ലഭിക്കുന്ന രോഗപ്രതിരോധ ശേഷിക്ക് ഒമിക്രോണിനെ തടയാൻ കഴിയും. വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും പോരാട്ടം അവസാനിച്ചുവെന്ന് ഇതിനർത്ഥമില്ലെന്ന് അധികൃതർ പറയുന്നു. പുതിയ വകഭേദങ്ങൾ എപ്പോൾ വേണമെങ്കിലും ഉത്ഭവിക്കാം.