Spread the love

ന്യൂ ഡൽഹി: ഇന്ന് മുതൽ ജി20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ഔദ്യോഗികമായി ചുമതലയേൽക്കും. ഒരു വർഷത്തേക്കാണ് മോദി പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നൻമ ഉള്‍ക്കൊണ്ടുള്ള അജണ്ടയെ അടിസ്ഥാനമാക്കി പ്രവര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. നവംബറിൽ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിലാണ് ഇന്ത്യയെ അടുത്ത ഗ്രൂപ്പ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയുടെ നേതൃത്വത്തിൽ ഐക്യം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ജി-20 പ്രവർത്തിക്കും. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ തുടങ്ങിയ വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ നമുക്ക് ഒരുമിച്ച് കഴിയുമെന്ന് റഷ്യ, സിംഗപ്പൂർ, നെതർലൻഡ്സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണം, വളം, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ആഗോള വിതരണത്തെ അരാഷ്ട്രീയവൽക്കരിക്കുന്നതിനും മറ്റ് പ്രശ്നങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ജി 20യുടെ മുൻ പ്രസിഡന്‍റ് പദവികളെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

By newsten