നടിയെ ആക്രമിച്ച കേസിലെ പ്രതി വിജയ് ബാബു തിങ്കളാഴ്ച കേരളത്തിലെത്തുമെന്ന് അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചു. മടക്കയാത്രാ രേഖ ഹാജരാക്കിയാൽ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കോടതിയിൽ ഹാജരാക്കി.
ജോർജിയയിൽ നിന്ന് ഇന്നലെയാണ് വിജയ് ബാബു ദുബായിലേക്ക് മടങ്ങിയത്. പാസ്പോർട്ട് റദ്ദാക്കിയതോടെ എംബസിയിൽ നിന്ന് പ്രത്യേക യാത്രാ അനുമതി തേടി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് അദ്ദേഹം.
കൊച്ചിയിലേക്കുള്ള വിമാന യാത്രക്കാരുടെ ഇന്നത്തെ പട്ടികയിൽ വിജയ് ബാബു ഇല്ല. തിരിച്ചെത്തിയില്ലെങ്കിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടിക്കറ്റ് കോടതിയിൽ ഹാജരാക്കിയത്.