കേരള മുഖ്യമന്ത്രി പിണറായി വിജയനു ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിക്ക് ജൻമദിനാശംസകൾ നേർന്നത്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജൻമദിനാശംസകൾ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. പിണറായി വിജയനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
അതേസമയം പതിവുപോലെ ഇത്തവണയും ജൻമദിനാഘോഷം ഉണ്ടാകില്ല. എന്നിരുന്നാലും, പ്രവർത്തകർ ഒരു ജൻമദിനാഘോഷം സംഘടിപ്പിക്കാൻ സാധ്യതയുണ്ട്.
1945 മെയ് 24നു കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്.എഫ്.ഐയുടെ പഴയ സംഘടനയായ കെ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1970-ൽ 26-ാം വയസ്സിൽ കൂത്തുപറമ്പിൽ നിന്ന് വിജയിച്ച് നിയമസഭാംഗമായി. 2016 ൽ ധർമ്മടത്ത് നിന്ന് വിജയിച്ച് പതിനാലാമത്തെ മുഖ്യമന്ത്രിയായി. 2021 ൽ സി രഘുനാഥിനെ പരാജയപ്പെടുത്തി അധികാരം നിലനിർത്തി.