ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നിർണായക ഇടപെടൽ നടത്തി കോൺഗ്രസ്. എൻസിപി അധ്യക്ഷൻ ശരത് പവാറിനെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതൊരു നിർണ്ണായക തീരുമാനമാണ്. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ നിർത്താൻ പാർട്ടിക്കുള്ളിൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു.
എന്നാൽ ഹൈക്കമാൻഡ് വിചാരിച്ചിട്ടും എല്ലാ പാർട്ടികളിൽ നിന്നും പിന്തുണ നേടാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കൂടുതൽ സമ്മർദ്ദം ചെലുത്തിയാൽ പ്രതിപക്ഷത്തുള്ള എല്ലാവരും കോൺഗ്രസിന് എതിരാകും. അതിനാൽ ഹൈക്കമാൻഡ് തന്ത്രം മാറ്റി.