Spread the love

ദില്ലി: പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പോരാട്ടം ശക്തമാക്കി പ്രതിപക്ഷം. ഗോപാൽ കൃഷ്ണ ഗാന്ധി സ്ഥാനാർത്ഥിയായേക്കും. ഗോപാൽ കൃഷ്ണയുടെ പേര് ഇടതുപാർട്ടികൾ ആണ് നിർദ്ദേശിച്ചത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകനാണ് അദ്ദേഹം. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇടതുപാർട്ടികൾ പേരുകൾ നിർദേശിച്ചത്.

അതേസമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതിപക്ഷ യോഗം ഇന്ന് ചേരും. ഈ നിർണായക യോഗത്തിൽ ഗോപാൽ കൃഷ്ണ ഗാന്ധിയുടെ പേര് നിർദ്ദേശിച്ചേക്കും. അങ്ങനെ സംഭവിച്ചാൽ ആദ്യ നീക്കം പ്രതിപക്ഷത്ത് നിന്ന് തന്നെയായിരിക്കും.

ചൊവ്വാഴ്ചയാണ് ഇടതുപാർട്ടികൾ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. പശ്ചിമ ബംഗാൾ മുൻ ഗവർണർ ഗോപാൽ കൃഷ്ണ ഗാന്ധിയുടെ പേരാണ് യോഗത്തിൽ നിർദ്ദേശിച്ചത്. അതേസമയം, ശരദ് പവാർ ഈ തീരുമാനത്തിന് എതിരല്ല. അതുകൊണ്ട് തന്നെ ഗോപാൽ കൃഷ്ണയെ പിന്തുണയ്ക്കാൻ എൻസിപി തയ്യാറാണ്. ഇന്നത്തെ യോഗത്തിൽ ഗോപാൽ കൃഷ്ണയുടെ പേര് പ്രഖ്യാപിച്ചേക്കും. 2017 ൽ പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായിരുന്നു ഗോപാൽ കൃഷ്ണ ഗാന്ധി. വെങ്കയ്യ നായിഡുവിനെതിരെ മത്സരിച്ചെങ്കിലും അദ്ദേഹം തോറ്റു.

By newsten