Spread the love

ദില്ലി: അപ്രതീക്ഷിത നീക്കങ്ങൾക്ക് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഒരിക്കൽ കൂടി തന്റെ രാഷ്ട്രീയ ചാണക്യ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് സോണിയാ ഗാന്ധി. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കളെ സമീപിചിരിക്കുകയാണ്.

ബിജെപി സ്ഥാനാർത്ഥിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് ആലോചന. മമതാ ബാനർജിയും അക്കൂട്ടത്തിലുണ്ട്. ബിജെപിയെ എളുപ്പത്തിൽ ജയിക്കാൻ അനുവദിക്കേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സോണിയയുടെ ആഹ്വാനത്തോടെ പ്രതിപക്ഷം സമീപനം മാറ്റി.

സോണിയ ഗാന്ധി നിലവിൽ കോവിഡ്-19 ബാധിച്ച് ചികിത്സയിലാണെങ്കിലും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ഈ സമയം ഉപയോഗിക്കുകയാണ്. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, തൃണമൂൽ കോൺഗ്രസ്‌ അദ്ധ്യക്ഷ മമത ബാനർജി എന്നിവരെ സോണിയ നേരിട്ട് വിളിപ്പിച്ചിട്ടുണ്ട്. സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം അവരെ അറിയിച്ചിരുന്നു. എല്ലാവരും ഇതിനോട് യോജിക്കുന്നു. സമാജ് വാദി പാർട്ടിയുടെയും ബിഎസ്പിയുടെയും പിന്തുണയാണ് കോൺഗ്രസിന് ഇപ്പോൾ വേണ്ടത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കോൺഗ്രസ് തങ്ങളുടെ ശക്തി ഉപയോഗിക്കുകയാണ്.

By newsten