ജയ്പൂര്‍: കേന്ദ്ര സർക്കാരിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ പ്രമേയം പാസാക്കി.
ശനിയാഴ്ചയാണ് സർക്കാരിന്റെ മന്ത്രിസഭ പ്രമേയം പാസാക്കിയത്.
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ജയ്പൂരിലെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയതെന്നാണ് റിപ്പോർട്ട്.