Tag: World

ഗര്‍ഭഛിദ്ര നിരോധന ബിൽ; ജഡ്ജിമാര്‍ക്ക് കൂടുതല്‍ സംരക്ഷണം നൽകുമെന്ന് യുഎസ്

വാഷിങ്ടണ്‍ ഡിസി: ഗർഭഛിദ്ര നിരോധന ബില്ലിൽ സുപ്രീം കോടതി ജഡ്ജിമാർ അന്തിമ തീരുമാനം എടുക്കാനിരിക്കെ, അവർക്കും കുടുംബാംഗങ്ങൾക്കും കൂടുതൽ സംരക്ഷണം നൽകുന്നതിനുള്ള ബിൽ അടുത്തയാഴ്ച യുഎസ് ഹൗസ് പരിഗണിക്കും. ജൂൺ 8 വ്യാഴാഴ്ച ഹൗസ് സ്പീക്കർ നാൻസി പെലോസിയാണ് ഇത് സംബന്ധിച്ച്…

പെഗസസിനെ ബ്ലാക്ക്‌ലിസ്റ്റില്‍ നിന്ന് നീക്കണമെന്ന് ഇസ്രയേൽ

വാഷിംഗ്ടണ്‍ ഡി. സി: ചാരസോഫ്റ്റ്‌വെയറായ പെഗാസസ് യുഎസ് കരിമ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മേൽ സമ്മർദ്ദം ചെലുത്തി ഇസ്രായേൽ. നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെ കരിമ്പട്ടികയിൽ നിന്ന് പുറത്താക്കണമെന്നാണ് ഇസ്രായേൽ ആവശ്യപ്പെടുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങൾ യുഎസ് വിദേശനയത്തിനും…

മെക്സിക്കോയിൽനിന്ന് യുഎസിലേക്ക് തുരങ്കം; എത്തുന്നത് കാലിഫോർണിയയിൽ

വാഷിങ്ടൻ: മെക്സിക്കൻ അതിർത്തിയായ ടിജ്വാനയില്‍ നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് കടത്താൻ നിർമ്മിച്ച ഒരു വലിയ തുരങ്കം കണ്ടെത്തി. 243 മീറ്റർ നീളമുള്ള ഈ തുരങ്കത്തിൽ, റെയിലുകളും, ലൈറ്റുകളും നിറയെ വായുസഞ്ചാരവും ഉണ്ട്. മെക്സിക്കൻ അതിർത്തിയിൽ നിന്ന് യുഎസിലേക്ക് വൻ തോതിൽ മയക്കുമരുന്ന്…

രാജ്യത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ച് ശ്രീലങ്കൻ പ്രസിഡന്റ്

കൊളംബോ: ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സഹായിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ പശ്ചിമേഷ്യൻ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ത്യയും ചൈനയും ഉൾപ്പെടെ പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ശ്രീലങ്കയ്ക്ക് നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിവിധ രാജ്യങ്ങളിലെ…

ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന് തുടക്കമായി

ഡൽഹി: ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാന്റെ ഇന്ത്യാ സന്ദർശനത്തിന് തുടക്കമായി. സൗഹൃദം, വ്യാപാരം, ആരോഗ്യം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇന്ത്യയും ഇറാനും ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ…

ജോണ്‍ സീന ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് തിരിച്ചെത്തുന്നു

ജോൺ സീനയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. ഇടിക്കൂട്ടത്തിലെ സിംഹം എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവർ നിരവധിയാണ്. വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റിലെ മികച്ച ഗുസ്തിക്കാരിൽ ഒരാളായാണ് ജോൺ സീനയെ ആരാധകർ വിശേഷിപ്പിക്കുന്നത്. 17 വർഷമായി റിംഗിലെ പ്രകടനത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച താരം വീണ്ടും ഡബ്ല്യു ഡബ്ല്യു…

യുഎസ് തോക്ക് നിയന്ത്രണ ബിൽ പാസാക്കി

അമേരിക്ക : അമേരിക്കൻ നഗരങ്ങളിൽ തുടർച്ചയായ വെടിവയ്പ്പുകൾ നടക്കുന്നതിനിടയിൽ തോക്ക് നിയന്ത്രണ ബിൽ യുഎസ് കോൺഗ്രസ്‌ പാസാക്കി. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് 204 നെതിരെ 224 വോട്ടുകൾക്കാണ് ബിൽ യുഎസ് ഹൗസ് പാസാക്കിയത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ഡെമോക്രാറ്റുകൾക്ക്…

വൈദ്യുതക്ഷാമം; ഇസ്ലാമാബാദില്‍ ഇനി രാത്രി വിവാഹങ്ങള്‍ ഇല്ല

ഇസ്ലാമാബാദ്: രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ നടപടികളുമായി പാക് സർക്കാർ. രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിൽ ഇനി രാത്രി 10 മണിക്ക് ശേഷം വിവാഹ ആഘോഷങ്ങൾ നടക്കില്ല. സർക്കാർ തീരുമാനങ്ങൾ അംഗീകരിക്കാതെ വിവാഹാഘോഷം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യം…

യെമന്‍-സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ചു

യെമൻ-സൗദി വെടിനിർത്തൽ കരാർ നീട്ടിയ നടപടി സ്വാഗതം ചെയ്ത് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുള്ള കരാറിലെ വ്യവസ്ഥകൾ അംഗീകരിക്കുന്നതിലും പാലിക്കുന്നതിലും സൗദി ധീരമായ നേതൃത്വം കാണിച്ചു. അതിർത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ ചെറുക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നത്…

ലഡാക്കിന് സമീപത്തെ ചൈനീസ് പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎസ്

ഡൽഹി: ലഡാക്കിന് സമീപമുള്ള ചൈനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി യുഎസ് ഉദ്യോഗസ്ഥൻ. ചൈനയുടെ നടപടികൾ കണ്ണുതുറപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് യുഎസ് ആർമി പസഫിക് കമാൻഡർ ഇൻ ചീഫ് ജനറൽ ചാൾസ് എ ഫ്ളിൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.…