Tag: World

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ മതഭ്രാന്ത് കണ്ട് നബി ഞെട്ടിയേനെ: തസ്ലീമ നസ്‌റീന്‍

ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ എഴുത്തുകാരി തസ്ലിമ നസ്രീൻ വിവാദ ട്വീറ്റുമായി രംഗത്തെത്തി. പ്രവാചകൻ മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ മതഭ്രാന്ത് കണ്ട് ഞെട്ടിപ്പോകുമായിരുന്നുവെന്ന് തസ്ലീമ നസ്രീൻ ട്വീറ്റ് ചെയ്തു. മുഹമ്മദ് നബി…

മുഖത്തിന്റെ ഒരു ഭാഗം തളർന്നു; രോഗാവസ്ഥ വെളിപ്പെടുത്തി ജസ്റ്റിൻ ബീബർ

തനിക്ക് റംസി ഹണ്ട് സിൻഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തി പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ. തന്റെ മുഖത്തിന്റെ ഒരു ഭാഗം തളർന്നിരിക്കുകയാണെന്നും തനിക്ക് കണ്ണ് ചിമ്മാനോ വലത് കണ്ണ് ചലിപ്പിക്കാനോ കഴിയുന്നില്ലെന്നും താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. എന്താണ് റാംസി ഹണ്ട് സിൻഡ്രോം?…

യുക്രൈൻ അധിനിവേശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: യുക്രൈനെ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുകയാണെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്നും, എന്നാൽ യുക്രൈൻ പ്രസിഡന്റ് അത് അവഗണിക്കുകയായിരുന്നെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് യുഎസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നെന്നും എന്നാൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ…

പാകിസ്ഥാൻ സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു

പാകിസ്ഥാൻ : ധനക്കമ്മി നിയന്ത്രിക്കുന്നതിനായി പാകിസ്ഥാൻ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്ക് തയ്യാറെടുക്കുകയാണ്. ബജറ്റ് പ്രമേയം അവതരിപ്പിക്കുന്നതിനിടെ സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ച് പാക് ധനമന്ത്രി മിഫ്ത ഇസ്മായിൽ വിശദീകരിച്ചു. സമ്പന്നരുടെ മേൽ കൂടുതൽ നികുതി ചുമത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. പുതിയ കാറുകൾ വാങ്ങുന്നതിൽ…

യുഎന്‍ ലോക ടൂറിസം സംഘടനയില്‍ നിന്നും റഷ്യ പുറത്തേക്ക്

റഷ്യ: ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടനയിൽ നിന്ന് റഷ്യ പിൻമാറി. യുക്രൈൻ അധിനിവേശത്തിന്റെ പേരിൽ ഏപ്രിലിൽ ലോക ടൂറിസം ഓർഗനൈസേഷൻ റഷ്യയെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനയിൽ നിന്ന് പിൻമാറുന്നതായി റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയിൽ…

ശ്വസിക്കുന്ന വാക്സിനുകൾ;കോവിഡ് -19ന് മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നു

ശ്വസിക്കുന്ന വാക്സിനുകൾ കോവിഡ് -19ന് മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെന്ന് പഠനം. ശ്വസിക്കുന്ന എയറോസോൾ വാക്സിനുകൾ നേസൽ സ്പ്രേകളേക്കാൾ മികച്ച സംരക്ഷണവും ശക്തമായ പ്രതിരോധശേഷിയും നൽകുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള കോവിഡ് പരിശോധന ഒഴിവാക്കാൻ ഒരുങ്ങി യുഎസ്

അമേരിക്ക : വിമാനമാർഗ്ഗം യുസ്സിൽ എത്തുന്നവർക്ക് കൊവിഡ്-19 നെഗറ്റീവ് പരിശോധന നടത്തണമെന്ന നിബന്ധന ഞായറാഴ്ച അമേരിക്ക നീക്കം ചെയ്യും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും . തിരക്കേറിയ വേനൽക്കാല യാത്രാ സീസൺ ആരംഭിച്ച സാഹചര്യത്തിലാണ് ഈ നടപടി.

തായ്‌വാനുമായി ചൈന യുദ്ധത്തിന് മടിക്കില്ല; അമേരിക്കക്ക് മുന്നറിയിപ്പ്

ബെയ്ജിങ്: തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിന് പോകാൻ മടിക്കില്ലെന്ന് ചൈന. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തിയ സംഭാഷണത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗ് ഇക്കാര്യം അറിയിച്ചത്. ചൈനയെ നിയന്ത്രിക്കാൻ തായ്‌വാനെ ഉപയോഗിക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ലെന്ന് അദ്ദേഹം…

പർവേസ് മുഷറഫ് അന്തരിച്ചെന്ന് അഭ്യൂഹം; വാർത്ത വന്നത് പാക്ക് മാധ്യമങ്ങളിൽ

ഇസ്‍ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫിന്റെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ. പാകിസ്ഥാനിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് ഇദ്ദേഹത്തിന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമായതോടെ മാധ്യമങ്ങൾ വാർത്ത പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ…

മസ്‌കിന്റെ ആവശ്യം ; വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും

യുഎസ് : വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന എലോൺ മസ്കിന്റെ ആവശ്യത്തോട് വഴങ്ങാന്‍ തയ്യാറായി ട്വിറ്റര്‍. ട്വിറ്റർ ഏറ്റെടുക്കാനുള്ള നീക്കത്തിന് മുന്നോടിയായി, എലോൺ മസ്ക് ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളിലെ കൃത്യമായ ഡാറ്റ ആവശ്യപ്പെട്ടിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിശദാംശങ്ങൾ നൽകാൻ കമ്പനി വിസമ്മതിച്ചതിനെ…