Tag: World

സല്‍മാന്‍ രാജാവിന്റെ ക്ഷണം; യു.എസ് പ്രസിഡൻ്റ് സൗദി അറേബ്യ സന്ദര്‍ശിക്കും

വാഷിംങ്​ടൺ: സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ സൗദി അറേബ്യ സന്ദർശിക്കും. അടുത്ത മാസം 15, 16 തീയതികളിലാണ് ബൈഡന്റെ സന്ദർശനം. ലോകമെമ്പാടും നടക്കുന്ന വിവിധ വിഷയങ്ങളിലെ വെല്ലുവിളികൾ യോഗത്തിൽ ചർച്ച ചെയ്യും. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള…

പാക്കിസ്താന് ഇന്ധനം വിലകുറച്ച് നല്‍കുന്നില്ല; ഇമ്രാന്‍ ഖാന്റെ വാദം തള്ളി റഷ്യ

പാക്കിസ്ഥാൻ: കുറഞ്ഞ വിലയ്ക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്നതിന് പാകിസ്ഥാനുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ വാദം റഷ്യ തള്ളി. പാകിസ്ഥാന് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണയും ഗോതമ്പും വാങ്ങാമെന്നും അതിനായി…

പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിലെ ജനങ്ങൾക്ക് റഷ്യൻ പാസ്പോർട്ട് വിതരണം ചെയ്യുന്നു

മെക്സിക്കോ: റഷ്യ പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിലുള്ളവർക്ക് റഷ്യ പാസ്പോർട്ട് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. 23 കെർസൺ നിവാസികൾക്ക് ശനിയാഴ്ച റഷ്യൻ പാസ്പോർട്ട് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പ്രസിഡൻറ് വ്ളാഡിമിർ പുടിൻ സമാനമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ…

പ്രവാചക നിന്ദ; ഇന്ത്യൻ വെബ്സൈറ്റുകൾ ആക്രമിച്ച് മലേഷ്യൻ ഹാക്കർ ഗ്രൂപ്പ്

ഡൽഹി: സസ്പെൻഷനിലായ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക വിരുദ്ധ പ്രസ്താവനയിൽ, ഇന്ത്യക്കെതിരെ സൈബർ ആക്രമണം. മലേഷ്യ ആസ്ഥാനമായുള്ള ഹാക്കർമാരുടെ സംഘം ഇന്ത്യൻ സർക്കാരിന്റെ വിവിധ വെബ്സൈറ്റുകൾ തുടർച്ചയായി ഹാക്ക് ചെയ്യുന്നു. ഡ്രാഗൺഫോഴ്സ് എന്ന ഹാക്കർമാരുടെ സംഘമാണ് ഇതിന് പിന്നിൽ. വിവാദ…

ചൊവ്വയിലേക്ക് പോകാം; സ്റ്റാർഷിപ്പ് വിക്ഷേപണത്തിന് സ്പേസ് എക്സ് എഫ്എഎ അംഗീകാരം നേടി

യുഎസ്: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള പാരിസ്ഥിതിക അവലോകനം അനുസരിച്ച്, സൗത്ത് ടെക്സസിൽ നിന്ന് സ്പേസ് എക്സിന് ചൊവ്വയിലേക്കുളള റോക്കറ്റ് – സ്റ്റാർഷിപ്പ് – ഔദ്യോഗികമായി വിക്ഷേപിക്കാം. സ്റ്റാർഷിപ്പ് വിക്ഷേപണത്തിന് സ്പേസ് എക്സ് എഫ്എഎ അംഗീകാരം നൽകി.

ദുബായിൽ പുതിയ ഗ്രന്ഥശാല; 10 ലക്ഷത്തിൽ അധികം പുസ്തകങ്ങൾ

ദുബായ് : 10 ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ഒരു വലിയ ഗ്രന്ഥശാല ദുബായിൽ തുറന്നു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.…

‘തോക്കു നിയന്ത്രണം’; യുഎസില്‍ പ്രതിഷേധം

വാഷിങ്ടണ്‍: അമേരിക്കയിൽ തുടരെ തുടരെ ഉണ്ടാകുന്ന വെടിവയ്പ്പിനെതിരെ നടപടി ആവശ്യപ്പെട്ട് ആയിരങ്ങൾ പ്രതിഷേധിച്ച് തെരുവിലിറങ്ങി. കുട്ടികൾ മുതൽ പ്രായമായവർ വരെ വാഷിംഗ്ടണിലെ നാഷണൽ മാളിലേക്കുള്ള റാലിയിൽ പങ്കെടുത്തു. ‘ജനങ്ങളെ രക്ഷിക്കൂ, തോക്കിനെയല്ല’, ‘വിദ്യാലയങ്ങളില്‍ ഭയത്തിന് സ്ഥാനമില്ല’, ‘മതി മതി’ തുടങ്ങിയവയായിരുന്നു പ്രധാന…

യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് തുടർപഠനം വാഗ്ദാനം ചെയ്ത് റഷ്യ

തിരുവനന്തപുരം: യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ആശ്വാസം. ഇവർക്ക് റഷ്യയിൽ പഠിക്കാൻ അവസരം നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് റഷ്യയിൽ പഠനം തുടരാമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഷങ്ങൾ നഷ്ടപ്പെടാതെ…

നോർവേ ചെസ് ടൂർണമെന്റിൽ ആനന്ദ് മൂന്നാമത്

സ്റ്റാവൻജർ (നോർവേ): ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദ് നോർവേ ചെസ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി. 9 റൗണ്ടുകളിൽ നിന്ന് 14.5 പോയിന്റാണ് ആനന്ദ് നേടിയത്. 16.5 പോയിന്റുമായി മാഗ്നസ് കാൾസൺ ഒന്നാമതെത്തി. ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് എയിലെ ഓപ്പൺ വിഭാഗത്തിൽ…

‘ഓരോ വലിയിലും വിഷം’; ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പുമായി കാനഡ

ടൊ​റ​ന്‍റോ: ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറാൻ കാനഡ. കനേഡിയൻ സർക്കാർ പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ ഗ്രാഫിക് ഫോട്ടോ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കി. ഇത്തരം സന്ദേശങ്ങളുടെ പുതുമയും സ്വാധീനവും കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മാനസികാരോഗ്യ…