Tag: World

ശ്രീലങ്കയില്‍ അദാനി ഗ്രൂപ്പിന്റെ വിന്‍ഡ് മില്‍ പ്രോജക്ട്; പ്രതിഷേധം ശക്തം

കൊളംബോ: ശ്രീലങ്കയിൽ ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന വിന്‍ഡ് മില്‍ പ്രോജക്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശ്രീലങ്കയിലെ വടക്കുകിഴക്കൻ മേഖലയായ മാന്നാറിൽ അദാനി ഗ്രൂപ്പ് ആരംഭിക്കുന്ന പദ്ധതിക്കെതിരെ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ വ്യാഴാഴ്ച പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ…

സ്വിസ് ബാങ്കിൽ ഇന്ത്യൻ കള്ളപ്പണം കുമിഞ്ഞുകൂടുന്നു

സ്വിറ്റ്‌സർലൻഡ്: സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ട്. നിക്ഷേപത്തിൽ 50 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. 2020 ൽ 2.5 ബില്യണായിരുന്ന ഇന്ത്യൻ ഫണ്ടുകൾ 2021 ൽ 30,626 കോടിയായി ഉയർന്നു. സ്വിറ്റ്സർലൻഡിലെ സെൻട്രൽ…

പാക്കിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പാകിസ്ഥാൻ : പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായിരിക്കുന്നു. ശ്രീലങ്കയെപ്പോലെ പാക്കിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലേക്ക് കൂപ്പുകുത്തുകയാണ്. എല്ലാ സാധനങ്ങൾക്കും തീ വിലയാണ്. സർക്കാരിനും ജനങ്ങൾക്കും എന്ത് ചെയ്യണമെന്ന് ഉറപ്പില്ലാത്തതിനാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് വിദഗ്ധർ പറയുന്നു. ചായ കുടിക്കുന്നത് കുറയ്ക്കണം…

ആരാധകർക്കായി ‘ഡിസ്നി പാർക്ക്സ് എറൗണ്ട് ദി വേൾഡ്’ ഒരുക്കി ഡിസ്നി

ലോസ് ആഞ്ജലസ്: ‘ഡിസ്നി പാർക്ക്സ് എറൗണ്ട് ദി വേൾഡ്- എ പ്രൈവറ്റ് ജെറ്റ് അഡ്വഞ്ചർ’ എന്ന പേരിൽ സഞ്ചാര പദ്ധതിയുമായി ഡിസ്നി. പാർക്കുകളിലേക്ക് കൂടുതൽ ആരാധകരെ എത്തിക്കാനാണ് ഈ പദ്ധതി. ഡിസ്നിയുടെ 75 കടുത്ത ആരാധകർക്കായി 2023 ജൂലൈ 9ന് 24…

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ; വിമർശിച്ച് അമേരിക്കയും

വാഷിങ്ടൻ: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ അപലപിച്ച് അമേരിക്കയും. അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ബിജെപി പരസ്യമായി അപലപിച്ചതിൽ സന്തോഷമുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. മുസ്ലീം രാജ്യങ്ങളിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയും വിമർശനവുമായി രംഗത്തെത്തിയത്. “പ്രവാചകനെതിരെ രണ്ട് ബിജെപി നേതാക്കൾ നടത്തിയ അപകീർത്തികരമായ…

അമിതഭാരം; 15000 ചെമ്മരിയാടുകളുമായി പോയ കപ്പൽ ചാവുകടലിൽ മുങ്ങി

സൗദി അറേബ്യ: ആയിരക്കണക്കിന് ആടുകളുമായി സൗദി അറേബ്യയിലേക്ക് പോയ കപ്പൽ ചാവുകടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 15,000ലധികം ആടുകളിൽ ഭൂരിഭാഗവും ചത്തൊടുങ്ങി. എന്നാൽ കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. ഞായറാഴ്ച രാവിലെയാണ് ബദർ 1 എന്ന കപ്പലാണ് മുങ്ങിയത്. അപകടസമയത്ത് 15,800 ആടുകളാണ്…

നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാൻ

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ, ഈ മാസം നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ജപ്പാനും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉച്ചകോടിയിൽ പങ്കെടുക്കും. നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യ ജാപ്പനീസ് പ്രധാനമന്ത്രിയാകും കിഷിദ. ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ബുധനാഴ്ച പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിൽ യൂറോപ്പിലെയും…

പാകിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 233.89 രൂപ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഇസ്‍ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയരുന്നു. ഒറ്റ ദിവസം കൊണ്ട് 24 രൂപ വർദ്ധിച്ചതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 233.89 രൂപയായി ഉയർന്നു. 16.31 രൂപ വർദ്ധിച്ചതോടെ ഡീസൽ വിലയും റെക്കോർഡ് വിലയായ 263.31 രൂപയിലെത്തി. കഴിഞ്ഞ…

പുടിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്

വാഷിം ഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്ക് പുതിയ ഒരു വീഡിയോ വഴിയൊരുക്കി. റഷ്യയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിന്റെ ദൃശ്യങ്ങൾക്ക് പിന്നാലെയാണ് പുതിയ ചർച്ചകൾ നടക്കുന്നത്. ദൃശ്യങ്ങളിൽ ഒരു താങ്ങില്ലാതെ നിൽക്കാൻ പുടിൻ…

യുഎസിൽ പലിശനിരക്ക് 0.75% വർധിപ്പിച്ചു

വാഷിങ്ടൺ: ഫെഡറൽ റിസർവ് മൂന്ന് പതിറ്റാണ്ടിനിടെ യുഎസിലെ ഏറ്റവും ഉയർന്ന പലിശ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു. 0.75 ശതമാനമാണ് വർധന. യുഎസിലെ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് 1994 നു ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും ഉയർന്ന വർധനവാണിത്. പണപ്പെരുപ്പം ഗണ്യമായി ഉയരുന്ന…