Tag: World

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍; സിഡിസി ഡയറക്ടര്‍ ഉത്തരവില്‍ ഒപ്പുവെച്ചു

ന്യൂയോര്‍ക്ക്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ്-19 വാക്സിനുകൾ നൽകാൻ യുഎസ് റെഗുലേറ്റർമാർ അംഗീകാരം നൽകി. ഇത് സംബന്ധിച്ച എഫ്ഡിഎയുടെ ഉത്തരവിൽ സിഡിസി ഡയറക്ടർ ഡോ. റോഷെല്‍ വാലെന്‍സ്‌കി ഒപ്പുവെച്ചു. അടുത്ത ആഴ്ച മുതൽ…

‘സ്വവര്‍ഗ്ഗ വിവാഹങ്ങള്‍’; ജപ്പാന്‍ കോടതി നിരോധനം ശരിവെച്ചു

ടോക്യോ: ജപ്പാനിലെ സ്വവർഗ്ഗ വിവാഹങ്ങൾക്കുള്ള നിരോധനം കോടതി ശരിവച്ചു. സ്വവർഗ്ഗ വിവാഹങ്ങൾ നിരോധിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലെന്ന് ജപ്പാനിലെ ഒസാക്ക കോടതി വിധിച്ചു. എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെ എതിർക്കുകയും അവകാശ സമരത്തിന്റെ മുന്നിരയിൽ നിൽക്കുന്ന ആക്ടിവിസ്റ്റുകളെ നിരാശപ്പെടുത്തുകയും ചെയ്യുന്ന വിധിയാണ് കോടതി…

മാക്രോണിന് ഇടതു പാർട്ടികളുടെ ‘ഷോക്ക് ട്രീന്റ്മെന്റ്’

പാരിസ്: ഫ്രാൻസിലെ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് രണ്ടാം തവണയും പ്രസിഡന്റായ ഇമ്മാനുവൽ മാക്രോണിന് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് മാക്രോണിന് ഫ്രഞ്ച് നാഷണൽ അസംബ്ലിയുടെ നിയന്ത്രണം നഷ്ടമായി. 577 അംഗ ഫ്രഞ്ച്…

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; ഒരു മരണം

വാഷിങ്ടണ്‍: അമേരിക്കയിൽ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ 15കാരൻ കൊല്ലപ്പെട്ടു. മരിച്ചയാൾ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് വ്യക്തമല്ല. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. വാഷിങ്ടണ്‍ ഡി.സി 14 യു സ്ട്രീറ്റ് നോർത്ത് വെസ്റ്റ് എന്ന സ്ഥലത്താണ് വെടിവെപ്പ് നടന്നത്.…

എവറസ്റ്റ് ബേസ് ക്യാമ്പ് സുരക്ഷിതമല്ലാതായെന്ന് നേപ്പാൾ; ബേസ് ക്യാമ്പ് മാറ്റുന്നു

കാഠ്മണ്ഡു: ആഗോളതാപനവും മനുഷ്യ ഇടപെടലുകളും കാരണം എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് സുരക്ഷിതമല്ലാതായെന്ന് നേപ്പാൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ബേസ് ക്യാമ്പ് ഖുംബു പ്രദേശത്ത് 5364 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും 1,500 ലധികം ആളുകൾ…

കൊളംബിയയ്ക്ക് ഇടതുപക്ഷ പ്രസിഡന്റ്; ഗുസ്റ്റാവോ പെട്രോ അധികാരമേൽക്കും

ബൊഗോട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ആദ്യമായി ഒരു ഇടതുപക്ഷ നേതാവ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഇടതുപക്ഷ നേതാവ് ഗുസ്റ്റാവോ പെട്രോ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. മുൻ വിമത ഗൊറില്ല നേതാവായ, 62 കാരനായ പെട്രോ 50.5 ശതമാനം…

റഷ്യൻ സംഗീതം നിരോധിക്കാൻ യുക്രൈൻ; യുക്രൈൻ പാർലമെന്റിൽ ബിൽ പാസായി

യുക്രൈൻ: മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതത്തിന് വിലക്കേർപ്പെടുത്തുമെന്ന് ഉക്രൈൻ. റഷ്യയിൽ നിന്നും ബെലാറസ്സിൽ നിന്നും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കും. 303 അംഗങ്ങളുടെ പിന്തുണയോടെ 450 പ്രതിനിധികൾ അടങ്ങുന്ന ഉക്രേനിയൻ പാർലമെന്റാണ് ബിൽ പാസാക്കിയത്. ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം,…

ചൈനയ്‌ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

അതിർത്തിയിലെ തൽസ്ഥിതി മാറ്റാനോ യഥാർത്ഥ നിയന്ത്രണ രേഖ മാറ്റാനോ ഉള്ള ചൈനയുടെ ഏകപക്ഷീയമായ ഒരു ശ്രമവും ഇന്ത്യ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ ഇതുവരെ ഒരു വാക്കും തെറ്റിച്ചില്ല. ഇതുവരെ 15 കമാൻഡർ തല ചർച്ചകൾ നടത്തിയിട്ടും ചൈന പല…

ഗുരുദ്വാര ആക്രമണം പ്രവാചകവിരുദ്ധ പരാമര്‍ശത്തിനുള്ള മറുപടിയെന്ന് ഐഎസ്‌

കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെ ശനിയാഴ്ച നടന്ന ഭീകരാക്രമണം ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശങ്ങൾക്കുള്ള മറുപടിയാണെന്ന് ഐ.എസ്. തങ്ങളുടെ ആശയപ്രചാരണത്തിനായുള്ള വെബ്സൈറ്റിലൂടെയാണ് ഭീകരസംഘടന ഇക്കാര്യം അറിയിച്ചത്. പ്രവാചക പരാമർശം നടത്തിയവരെ പിന്തുണയ്ക്കുന്ന ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന്…

ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ സഹായിക്കും

ന്യൂഡല്‍ഹി: കോവിഡ്, യുദ്ധം എന്നിവ കാരണം പഠനം പൂർത്തിയാക്കാതെ യുക്രെയ്ൻ, ചൈന എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ സഹായിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ തീരുമാനിച്ചു. പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ കഴിയാത്ത അവസാന വർഷ വിദ്യാർത്ഥികൾക്ക് ഫോറിൻ മെഡിക്കൽ ഡിഗ്രി…